തീവണ്ടി യാത്രയ്ക്കിടെ പീടനത്തിനിരയായി അനന്തതയിലേക്ക് യാത്രയായ
സൌമ്യയ്ക്ക് അശ്രുവില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !
നാറുന്നവായാല്‍
നീ തുപ്പിക്കെടുത്തിയത്
ഒരു നുറുങ്ങുവെട്ടമല്ല!
മറിച്ച്..
ഒരു കുടുംബത്തിന്‍
നിറദീപമായിരുന്നു!!കാട്ടാളരറയ്ക്കും നിന്‍
നീതിശാസ്ത്രത്തില്‍
നീ വിലയിട്ടത്
പെണ്ണിന്‍ മാനത്തിനല്ല!
മറിച്ച്..
ആണ്‍പിറപ്പുകളുടെ
ആത്മാഭിമാനത്തിനായിരുന്നു!!
മൃഗങ്ങളും മുഖംതിരിക്കുമാ
രതിയില്‍ , നീ നേടിയത്
ഇന്ദ്രിയസുഖമല്ല!
മറിച്ച്...
ഇന്ദ്രിയങ്ങളുണരാത്ത
നാളെകളായിരുന്നു!
അംഗഹീനരെപ്പോലും
അനുകമ്പാനര്‍ഹനാക്കിയ നീചാ..
പാപപങ്കിലമാവാന്‍
കൂട്ടാക്കാതൊരു കൈ
നിന്നില്‍ന്നു
ഓടിയൊളിച്ചതും
നീ മറന്നല്ലോ!
അമ്മേ...അമ്മേ...
എന്നാര്‍ത്തു കരഞ്ഞൊരാ
പൂവിനെ, പിച്ചിച്ചീന്തിയപ്പോള്‍
ഓര്‍ത്തില്ല നീ ഒരമ്മവയറിനെ!
നരാധമാ..
എങ്ങുപോയൊളിച്ചാലും,
എങ്ങുപോയി പശ്ത്തപിച്ചാലും ,
സൌമ്യമാമാ ആത്മാവ്
പൊറുത്താലും,
പൊറുക്കില്ല സ്ത്രീമാനസം!
ഓര്‍ക്കുക..
ഭൂമിയും ഒരു പെണ്ണ്!
------------------------------
എങ്കിലും
ഹേ തീവണ്ടിയാത്രികാ...
അപായച്ചങ്ങലയേയും നാണിപ്പിച്ച്,
'അങ്ങനെ വീണാലുമവള്‍ ചാവില്ലെ'ന്നു
ചൊറിഞ്ഞ നിന്‍ നാവ്
അറിയുന്ന കാലം വിദൂരമല്ലെന്നറിക നീ!
നീയൊന്നു നിനച്ചെങ്കില്‍ ...
നശിക്കുമായിരുന്നോ ആ പെണ്‍കൊടി????
ഹാ..
നിന്നെ പെറ്റെന്ന കുറ്റത്തിനാ അമ്മയ്ക്ക് മാപ്പ്!
സൌമ്യേ.. ..
അറിയാമല്‍പായുസ്സാണീ പ്രതികരണങ്ങളെല്ലാം..
നിത്യ വിസ്മൃതിയിലേക്കാഴുന്നു നീയും ..
ആകിലും ശപിക്കല്ലേ...മോളെ..
ഒന്നടക്കമീ മലയാള മക്കളെ!
-----------------------------------------------------------
