തീവണ്ടി യാത്രയ്ക്കിടെ പീടനത്തിനിരയായി അനന്തതയിലേക്ക് യാത്രയായ
സൌമ്യയ്ക്ക് അശ്രുവില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !
നാറുന്നവായാല്
നീ തുപ്പിക്കെടുത്തിയത്
ഒരു നുറുങ്ങുവെട്ടമല്ല!
മറിച്ച്..
ഒരു കുടുംബത്തിന്
നിറദീപമായിരുന്നു!!കാട്ടാളരറയ്ക്കും നിന്
നീതിശാസ്ത്രത്തില്‍
നീ വിലയിട്ടത്
പെണ്ണിന് മാനത്തിനല്ല!
മറിച്ച്..
ആണ്‍പിറപ്പുകളുടെ
ആത്മാഭിമാനത്തിനായിരുന്നു!!
മൃഗങ്ങളും മുഖംതിരിക്കുമാ
രതിയില്‍ , നീ നേടിയത്
ഇന്ദ്രിയസുഖമല്ല!
മറിച്ച്...
ഇന്ദ്രിയങ്ങളുണരാത്ത
നാളെകളായിരുന്നു!
അംഗഹീനരെപ്പോലും
അനുകമ്പാനര്ഹനാക്കിയ നീചാ..
പാപപങ്കിലമാവാന്
കൂട്ടാക്കാതൊരു കൈ
നിന്നില്ന്നു
ഓടിയൊളിച്ചതും
നീ മറന്നല്ലോ!
അമ്മേ...അമ്മേ...
എന്നാര്‍ത്തു കരഞ്ഞൊരാ
പൂവിനെ, പിച്ചിച്ചീന്തിയപ്പോള്‍
ഓര്‍ത്തില്ല നീ ഒരമ്മവയറിനെ!
നരാധമാ..
എങ്ങുപോയൊളിച്ചാലും,
എങ്ങുപോയി പശ്ത്തപിച്ചാലും ,
സൌമ്യമാമാ ആത്മാവ്
പൊറുത്താലും,
പൊറുക്കില്ല സ്ത്രീമാനസം!
ഓര്‍ക്കുക..
ഭൂമിയും ഒരു പെണ്ണ്!
------------------------------
എങ്കിലും
ഹേ തീവണ്ടിയാത്രികാ...
അപായച്ചങ്ങലയേയും നാണിപ്പിച്ച്,
'അങ്ങനെ വീണാലുമവള് ചാവില്ലെ'ന്നു
ചൊറിഞ്ഞ നിന് നാവ്
അറിയുന്ന കാലം വിദൂരമല്ലെന്നറിക നീ!
നീയൊന്നു നിനച്ചെങ്കില് ...
നശിക്കുമായിരുന്നോ ആ പെണ്‍കൊടി????
ഹാ..
നിന്നെ പെറ്റെന്ന കുറ്റത്തിനാ അമ്മയ്ക്ക് മാപ്പ്!
സൌമ്യേ.. ..
അറിയാമല്പായുസ്സാണീ പ്രതികരണങ്ങളെല്ലാം..
നിത്യ വിസ്മൃതിയിലേക്കാഴുന്നു നീയും ..
ആകിലും ശപിക്കല്ലേ...മോളെ..
ഒന്നടക്കമീ മലയാള മക്കളെ!
-----------------------------------------------------------

Kavitha nannayittundu Vijuetta... But ethu aswasavakkukalkkum samippikkanavatha, kathunna manassumayi oru thalamura ivide kathirippundu. Aa naradhamanu neethi peedamalla vidhi nalkendathu. Athmabimanam nasikkatha aanpirappukal thanneyanenna njan viswasikkunnathu... Ente viswasam mattullavarku sariyayalum thettayalum.....
ReplyDeleteshariya etta...a nimisham aval ethra vedanichittundakum....ethra sahayathinayi kenittundakum...kelkkan arum undayilla.....
ReplyDeleteഅതെ സത്യം! അവനെ കല്ലെറിഞ്ഞു കൊല്ലണം. സകലമാന അധമമ്മാര്ക്കും ഇതൊരു പാഠമാവണം! അതുപോലെ ആ തീവണ്ടി യാത്രക്കാരന് പറഞ്ഞത് കേട്ടോ!!! അങ്ങനെ വീണാലൊന്നും അവള് ചാവില്ലെന്നു! പതുക്കെ പോയിക്കൊണ്ടിരിക്കുന്ന ആ ട്രെയിനില്‍ അയാള്‍ക്ക് ഒന്ന് ചങ്ങല വലിക്കാന്‍ തോന്നിയിരുന്നെങ്കില്‍.... ചിലപ്പോ വീഴ്ചയുടെ ചെറിയ ആഘാതം മറികടന്നു അവള് ജീവിതത്തിലേക്ക് തിരിച്ചു നടക്കുമായിരുന്നു!
ReplyDeleteനിഷ്ക്രിയത്വം! അതാണ് ഏറ്റവും വലിയ ശാപവും പാപവും! സ്വാര്‍ഥത... അതാണ് അതിന്റെ ഗുരുവും.
നാമോരോരുത്തരും നിഷ്ക്രിയത്വത്തിനു അടിമകളാവില്ലെന്നു പ്രതിജ്ഞ ചെയ്യണം! സൌമ്യയുടെ അനുഭവം ഇനി ഒരു പെണ്‍കുട്ടികള്‍ക്കും വരാതിരിക്കട്ടെ! !
ഞാന്‍ ഒരിക്കലും നിഷ്ക്രിയത്വം എന്നെ ആക്രമിക്കാന്‍ അനുവദിക്കില്ല.
May all of us get virtues!