വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

Welcome to all, those who loves literatures both Malayalam and English. Healthy appreciations and criticisms are highly appreciated. I believe that's the only way to improve a writer.

I never proclaim that I'm a best writer. Your valuable words are only my inspiration and instigation!

Hopefully....

വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

The above said is my own quote!
This is my own assessment about me.
To this hurtful world,
My hurt heart is
My success and foil!!
But I love it!
Have the best to all!
My sincere wishes....

Wednesday, December 14, 2011

ഒരുവശം


ഗ്രീറ്റിംഗ് സ്ക്രാപ്സ്


എവിടെയോ വിരിഞ്ഞ,
ആരൊക്കെയോ ചൂടിയ
സൌഗന്ധികപ്പൂക്കള്‍ ! ‍

മുജ്ജന്മശത്രു  

യാതൊരു പരിചയവുമില്ലാത്തയെനിയ്ക്ക്
ഇടതടവില്ലാതെ പബ്ലിക്‌മെസ്സേജ് വിട്ട്
എന്റെ ഇന്‍ബോക്സ്‌ നിറയ്ക്കുന്ന നീ.!

മഴ

കൊക്കിലൊതുങ്ങാത്തത് കൊത്തി
കൊക്കിലിരിക്കുന്നതും കളയുന്ന
മോഹമേഘത്തിന്റെ ശേഷിപ്പുകള്‍ !

ധീരന്‍

രാവും പകലുമില്ലാതെ
മുപ്പത്തിരണ്ട്പല്ലിനേം 
മേച്ചുനടക്കുന്ന നാവ്!

ഒരുനുകം

വിളിച്ചറിയിക്കുന്ന സഹായവും
ഒളിച്ചുവയ്ക്കുന്ന സ്നേഹവും
വെള്ളത്തില്‍വരയ്ക്കുന്ന വരയും!

കവിത

കവനം നോക്കാതെ
വിലയം നോക്കാതെ
തട്ടിക്കൂട്ടുമക്ഷരങ്ങള്‍ ?

ദുശ്ശീലം

അകമറിയാതെ സ്നേഹിച്ച്,
പുറമറിഞ്ഞ് വേദനിച്ച്,
അന്തമില്ലാതെ ജീവിക്കുന്നത്!
-----------------------------------------------------

Monday, December 12, 2011

തിരുമുമ്പില്‍ ശ്രദ്ധാഞ്ജലി

--------------------------------------------------------------

എന്തിങ്ങ് ചൊല്‍വു ഞാന്‍ ആ തിരുമുമ്പില്‍
എത്രയോ തുച്ഛമെന്‍ പദസമ്പാദ്യവും!
എന്ത് ഞാന്‍ അറിവതും ആ മാഹാത്മ്യം!
എന്തോതിയാലും എങ്ങുംതൊടാതല്ലേ  പോവതും!

ബ്രാഹ്മണര്‍ ബ്രഹ്മനും മേലെയക്കാലം
ഗുരുപവനേശ്വര സന്നിധി പുല്‍കുവാന്‍
അവര്‍ണ്ണര്‍ക്കവദൂധനായ് നിന്നൊരങ്ങയെ
ഹന്ത; മറക്കുവതെങ്ങനെ മലനാട്!
പിലിക്കോടിന്‍ പീലിപ്പുല്‍ക്കൊടിപോലും
മെത്തും പെരുമയാല്‍ തല നിവര്‍ത്തുമാ
പുണ്യനാമമൊരുമാത്ര ശ്രവിക്കുകില്‍ !
മീതെ ഞാന്‍ ചൊല്‍വതുമെന്തിനി!

വെള്ളക്കാരോടടരാടിയാദ്യം വലതിനൊപ്പം ,
പിന്നിടതു ചേര്‍ന്ന് പാടുംപടവാളായ്
തുരത്തിയോടിച്ചാ തിണ്ടാടിയെത്തിയ ഖലരെ!
ശേഷം സ്ഥാനമാനാദികളില്‍  കാംക്ഷയേ തീണ്ടാതെ   
കടിഞ്ഞാണിട്ടാന്‍ തന്‍ രാഷ്ട്രീയത്തേരോട്ടവും!
ക്ലിഷ്ടമേറ്റമാ കാരാഗ്രഹവാസം കൊണ്ടുത്തന്ന
ചിറ്റമ്മമ്മമാരാം മറ്റുമൊഴിറാണിമാരൊത്ത്
അക്ഷരങ്ങളറിവാ,യീ നാടിനു നേദിച്ചു.  
യുവത്വത്തിനേകി വ്യഖ്യാനം നിത്യഹരിതം,
സപത്നിയായ് സാഹിത്യം, സാദരം-
ഭക്തിയ്ക്കുചാര്‍ത്തി സുഭദ്രമാം സ്ഥാനവും! 

പോത്തിനെ പരംപൊരുളായ് കണ്ടൊരീ നാട്ടില്‍ ,
ഈശ്വരന്‍ വൃക്ഷപ്പ്രഭുവായ് വാണൊരീ ഭൂവില്‍,
സര്‍വ്വസമ്പൂജ്യ നാരിയെ ദൈവമായിക്കണ്ടൊ
രാസിദ്ധാന്തമി,ന്നും വിളങ്ങുന്നൊരു വിളക്കായ്!
ഹസിച്ചതില്ലാരുമേയതൊരു ഭ്രാന്തായ്,
കുരച്ചതുമില്ലിന്നോളമേതു യുക്തിവാദിയും!

മഞ്ഞത്തൂരിന്‍ മനസ്സേന്തിയ മഹാനുഭവ;
എത്രയോ മ്ലേച്ഛമിന്നിന്‍ കിടപ്പുകളിങ്ങ്
ഭവാന്റഭാവം തീര്‍ത്ത പെരുംഗര്‍ത്തമെനി
നികത്തുവതെങ്ങനെയെന്നതുമറിവീല..
ദൈവത്തിന്‍ സ്വന്തമീ നാടെന്ന് പഴമൊഴി
ദൈവവും ഭയന്നീവഴിവിട്ടെന്ന് പുതുമൊഴി!

മനസ്സില്‍ മായാതുണ്ടൊരു ഭൂതകാലം
എന്നച്ഛന്‍വീട്ടിലെ ബാല്യകാലം..
മര്‍ക്കടനെപ്പോല്‍  മരംകേറി മറിഞ്ഞപ്പോഴും
മൂഷികനെപ്പോല്‍ അട്ടത്തോടിനടന്നപ്പോഴും
അറിഞ്ഞതില്ല ഞാന്‍ വിണ്‍താരമൊന്നാ
ചാരുകസേരയില്‍ ശോഭിച്ചിരുന്നതും!

വല്ലാതെ വൈകി ഞാനങ്ങയെ തെല്ലൊന്നറിയാനായ്
ഇന്നിപ്പോള്‍ ഇണ്ടലതൊന്നുമാത്രം ബാക്കിയായ്!
പാടേ പൊലിമയില്ലാത്തൊരെന്‍ ദേഹാംബരം
ഈ ദേഹി,യിട്ടെറിഞ്ഞകലും മുന്നേ;  
അങ്ങേ മാഹാത്മ്യമല്‍പമീ മഹീതലത്തില്‍
മൊഴിയുവാനുതകിയാല്‍ ധന്യം ധന്യമെന്‍ ജന്മം!

----------------------------------------------------------------------

Friday, September 23, 2011

ആ ഓണനാളില്‍



ഓരോണക്കാലത്താണ് വനിതാ തടവുകാരെപ്പറ്റി ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ വിഷ്ണു വിയ്യൂര്‍ ജയിലിലെത്തിയത്. മുകളില്‍നിന്നു അതിനുള്ള സഹായവും തരമാക്കിയിരുനു. പറഞ്ഞപോലെ അതാ.. പോലീസ് കോണ്‍സ്റ്റബിള്‍  റോയി അയാളെ സ്വീകരിക്കാന്‍ നില്‍പുണ്ട്. ഒരാമുഖം നടത്തിയശേഷം  അയാളോടൊപ്പം വിഷ്ണു തന്റെ  ചുമതലയിലേക്ക് നീങ്ങി.'വളരെ പാടുപെട്ടു കിട്ടിയ അവസരമാണ്. പത്തുപേരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. നന്നായി പ്രയോജനപ്പെടുത്തണം.' ജയില്‍ താന്‍ മനസ്സില്‍ കരുതിയപോലല്ലെന്നും ഓര്‍ത്തു അയാള്‍ . എങ്ങും പച്ചപ്പുണ്ട്‌. കൂടാതെ നല്ല വൃത്തിയും വെടിപ്പും. ഒരു കുളിര്‍മയും അയാള്‍ക്ക് അനുഭവപ്പെട്ടു. അടച്ചിട്ട സെല്ലിന്   മുന്നിലൂടെ നടക്കുകയായിരുന്നു അവര്‍. അധികവും  അനാശാസ്യത്തിന്  പിടിക്കപ്പെട്ടവര്‍ . മോഷണത്തിന് പിടിക്കപ്പെട്ടവര്‍ വേറെ വിഭാഗമായിരുന്നു. പിന്നെ കുഞ്ഞുങ്ങളെക്കൊന്നു ആത്മഹത്യക്ക് ശ്രമിച്ചവര്‍ , സ്വത്തു തര്‍ക്കത്തില്‍ ആങ്ങളയെ കൊന്നവള്‍ .. അങ്ങനെ കുറച്ചുപേരെ കണ്ടു. ചുരുങ്ങിയ സമയത്തില്‍ കുറച്ചുചോദ്യങ്ങളും ചോദിച്ചു. ചിലര്‍ വീറോടെ മറുപടി പറഞ്ഞു. വേറെ ചിലര്‍ മൂകമായിരുന്നു. 'തനിക്കുള്ളതായി.' അയാള്‍ മനസ്സില്‍ ചിന്തിച്ചു. റോയിയും കുറെ സഹായിച്ചു. അനുവദിച്ച സമയവും കഴിഞ്ഞു. ഇനി പോകാമെന്ന് ചിന്തിച്ചപ്പോഴാണ് മറ്റൊരു സെല്‍ കണ്ണില്‍പെട്ടത്‌. "അവിടെയാരാ?" അയാള്‍ ചോദിച്ചു.
"അത് ഒരു മഹിമ.  ഭര്‍ത്താവിനെ വെട്ടിക്കൊന്നതാ കെയ്സ്." റോയി മറുപടി പറഞ്ഞു. 
തനിക്കു തന്ന ലിസ്റ്റില്‍ അവരുടെ പേര് ഉണ്ടോന്നു നോക്കി. 'ഇല്ല ആ പേരില്ല.' "ആ പേരില്ലല്ലോ ഇതില്‍ ." വിഷ്ണു പറഞ്ഞു. അപ്പോള്‍ റോയി പറഞ്ഞു "സര്‍ 10 പേര് ചോദിച്ചു. അപ്പോള്‍ കിട്ടിയ 10 പേരെ ഞാന്‍ തന്നു. ഇവളില്ലെന്നു തോന്നുന്നു അതില്‍."
"തോന്നലല്ല, ഇല്ല." വിഷ്ണു പറഞ്ഞു. എന്നിട്ട് ചോദിച്ചു "അവര്‍ എന്തിനാ കൊന്നെന്ന് പറയാമോ?" 
ആ പോലീസുകാരന്റെ മുഖത്തപ്പോള്‍ ഒരു അനിഷ്ടഭാവം നിറഞ്ഞു. "അവനെന്തോ കള്ളിന്റെ പുറത്തു പറഞ്ഞു. ഇവളവനെ വെട്ടിക്കൊന്നു. സാര്‍ന്റെ കണക്കുപ്രകാരം 10 ആയി. ഇനി ഇവളെ വേണോ? ഇവളെപ്പോലുള്ളവരെ കല്ലെറിഞ്ഞു കൊല്ലാ് വേണ്ടത്."   റോയി ശൌര്യത്തോടെ പറഞ്ഞു.
"അത് സാരല്ല്യ. എന്തായാലും ഇത്രേടം വന്നതല്ലേ അവരേം കണ്ടേക്കാം." എന്നുംപറഞ്ഞ് വിഷ്ണു ആ സെല്ലിനടുത്തേക്ക് നീങ്ങി. 
വശത്തോട്ട് കാലുനീട്ടിയിരുന്ന്, കൈ രണ്ടും മടിയില്‍ പിണച്ചുവച്ച്, സെല്ലിന്റെ കമ്പിയഴിയില്‍ നെറ്റി മുട്ടിച്ച്, വിദൂരതയില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു അവര്‍. ഐശ്വര്യമുള്ള മുഖം. പക്ഷെ തീര്‍ത്തും നിരവികാരമായിരുന്നു ഭാവം. തങ്ങള്‍ വന്നത് അറിഞ്ഞേഇല്ലെന്നു തോന്നുന്നു. വിഷ്ണു ഒന്ന് മുരടനക്കി. പ്രതികരണമില്ല. ഒന്നുവിളിച്ചു 'ഹല്ലോ..' പെട്ടന്നവള്‍ മുഖമുയര്‍ത്തി.. പൊടുന്നനെ ചാടി എഴുന്നേറ്റു. ഒന്ന് ചിരിക്കാന്‍ ശ്രമിച്ചുവോ! ഓര്‍മയില്ല. വിഷ്ണു താന്‍ വന്നതിന്റെംമറ്റും കാരണങ്ങള്‍ അവരെ പറഞ്ഞുമനസ്സിലാക്കി. പിന്നെ ചോദിച്ചു.
"അറിഞ്ഞ കാര്യങ്ങള്‍ വീണ്ടും ചോദിക്കുന്നില്ല. പക്ഷെ വധിച്ചതിന്റെ കാരണം അറിയാന്‍ ആഗ്രഹമുണ്ട്. പറയാമോ?"
അവളുടെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. വിഷ്ണു വല്ലാതായി. റോയി പറഞ്ഞു..
 "ചെയ്തതില്‍ ഇപ്പൊ കുറ്റബോധം തോന്നീട്ട് വല്ല കാര്യോണ്ടോ! കരഞ്ഞുതീര്‍ക്ക്. വാ സാറേ നമുക്ക് പോകാം. അവള്‍ വാ തുറന്ന് സാറിനൊന്നും അറിയാന്‍ പറ്റില്ല. കരച്ചിലിലന്നെ അവള്‍ ആളെ വീഴ്ത്തിക്കളയും."  
വിഷ്ണു  പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല. കരച്ചിലിനിടയിലും ആ സ്ത്രീ എന്തോ എണ്ണിപ്പറക്കുന്നുണ്ടായിരുന്നെന്നു ശ്രദ്ധിച്ചു വിഷ്ണു. അവര്‍ നടന്നു തുടങ്ങിയപ്പോള്‍ തൊട്ടടുത്ത ഒരു സെല്ലില്‍ നിന്ന് വേറൊരു സ്ത്രീ വിളിച്ചു പറഞ്ഞു.
"സാറേ.. അതിന്റെ ഒരു ഭയങ്കര കഥയാ സാറേ, ഞാന്‍ പറയാം!"
"അതെ ഇനി നീ കഥ പറഞ്ഞിട്ട് സിനിമയെടുക്കാന്‍ പോവല്ലേ. ഒന്ന് മിണ്ടാണ്ട്‌കെടക്കെടീ." റോയി അത് പറഞ്ഞപ്പോഴേക്കും ആ സ്ത്രീ പെട്ടെന്ന് ചുണ്ട് കോട്ടി. 
"ഏയ്‌.. അത് കുഴപ്പോല്ല. നമുക്ക് കേള്‍ക്കാം." വിഷ്ണു താല്‍പര്യത്തോടെ ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു. പിന്നാലെ റോയിയും. വല്ലാത്തൊരു ഭാവത്തില്‍ ആ സ്ത്രീ പറഞ്ഞ കഥ കേട്ട് അയാള്‍ നടുങ്ങിപ്പോയി! കൂടെ ആ പോലീസുകാരനും! 
"പാവാ സാറേ ആ പെങ്കൊച്ച്. അതിന്റെ കൊച്ചുങ്ങള്‍ക്ക്‌ ആരുല്ല സാറേ. അവളെ സാറിനു രക്ഷിയ്ക്കാന്‍ പറ്റ്വോ! പുണ്യം കിട്ടും സാറേ!" ആ സ്ത്രീ പിന്നേം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വിഷ്ണു രൂക്ഷമായി റോയിയെ നോക്കി വിമര്‍ശിച്ചു..  
 "ഇയാളൊക്കെ എവിടുത്തെ പോലീസുകാരനാ! താന്‍ നോക്കുന്ന ഈ ജയിലിലെ ഒരാളുടെ ശരിക്കുള്ള വിവരംപോലും അറിയാതെയാണോ താന്‍ ഇത്രേംനേരം പ്രസംഗിച്ചത്! കഷ്ടം!" 
അയാള്‍ക്ക്‌ ഒന്നും പറയാനുണ്ടായില്ല. വെറുതെ താഴോട്ടു നോക്കിനിന്നു. വിവര്‍ണമായിരുന്നു ആ മുഖം. വിഷ്ണു വേഗം മഹിമയുടെ സെല്ലിനടുത്തേക്ക് ചെന്നു. അപ്പോഴും കരയുകയായിരുന്നു അവര്‍. അയാള്‍ മെല്ലെ വിളിച്ചു
"സഹോദരീ.. കഥയൊക്കെ അറിഞ്ഞൂട്ടോ. വിഷമിക്കരുതെന്ന് പറയാനേ ഇപ്പൊ നിര്‍വാഹോള്ളൂ  . എന്തായാലും മുട്ടിത്തോടിലേക്ക് പോണുണ്ട് ഞാന്‍. ഈ അമ്മയെ കണ്ട വിവരം അറിയിക്കുന്നുണ്ട്  മക്കളെ!" 
വിടര്‍ന്നു ആ കണ്ണുകളും മുഖവും! കൈകൂപ്പി.. പിന്നേം വിതുമ്പിക്കരഞ്ഞു അവര്‍. വിഷ്ണു പിന്നെ അവിടെ നിന്നില്ല.

സന്ധ്യയായി വീട്ടിലെത്തിയപ്പോ. കാര്‍ പാര്‍ക്ക്ചെയ്ത് അത്തപ്പൂക്കളത്തെ  വലംവച്ച് വീടിനകത്തേക്ക് കേറിയപ്പോഴേ കേട്ടു അമ്മേടേം മോള്‍ടേം വര്‍ത്താനം. "ഈ മാവേലിത്തമ്പുരാന്‍ കല്യാണം കഴിച്ചിട്ടില്ല്യെ അമ്മേ?" "പിന്നേ.. എന്തേ കല്യാണം കഴിക്കാതെ!  വിന്ധ്യാവലി റാണിയായിര്ന്നില്ല്യെ തമ്പുരാന്റെ ഭാര്യ!" 
"ഹോ.. എന്തൊക്കെ കാര്യങ്ങളാ ന്റെ കുട്ടിയ്ക്കറിയെണ്ടേ ന്നു നോക്കൂ.."  അപ്പോഴാ അവര്‍ വിഷ്ണുനെ കാണുന്നതന്നെ. "അച്ഛേ" എന്നും  വിളിച്ചു ഓടിയടുത്തു മാളു. അവളെ വാരിയെടുത്തപ്പോഴേക്കും ശ്രദ്ധ അല്‍പം ശുണ്ഠിയോടെ പറഞ്ഞു. 
"ന്റെ വിഷ്ണേട്ടാ എന്തിനാ ആ മൊബൈല്‍ കയ്യില്‍? ദയവുചെയ്ത് അതെനി കൊണ്ടുപോകല്ലേ. ഇല്ല്യാച്ച, ബാക്കിള്ളോര്‍ക്ക് ഇല്ലെന്ന്പറഞ്ഞ് സമാധാനിയ്ക്കാലോ. ഇത് വെറുതെ.. ഞാന്‍ വിളിയോട് വിളിയന്നെ!"
 അപ്പോഴാണ്‌ അയാള്‍ മൊബൈല്‍ സ്വിച്ച്ഓഫ്‌ ആണെന്നത് ശ്രദ്ധിച്ചത്. പിന്നെ ഒരു പുഞ്ചിരിയോടെ പറഞ്ഞു
"ന്റെ ശ്രദ്ധക്കുട്ടീ. ഒന്ന് ക്ഷമിക്കെടോ താന്‍. ഇതിന്റെ ചാര്‍ജ് തീര്‍ന്നതല്ലേടോ!"
"അതെ ചാര്‍ജ്. അതെങ്ങനെയാ അതിന്റെ ബാറ്റെറിക്കും ഉണ്ടല്ലോ ഒരു കപ്പാസിറ്റി! ല്ല്യെ?" അവള്‍ കെറുവിച്ചു. 
മാളൂട്ടി അത് കേട്ടുചിരിച്ചു. "നീ ചിരിക്കണ്ട ന്റെ മാളൂട്ടിയമ്മേ.. അയാള്‍ അവളെ ഒന്നുംകൂടി നെഞ്ചോട്‌ ചേര്‍ത്തു. രാത്രി കിടക്കുമ്പോള്‍ ശ്രദ്ധ ചോദിച്ചു. "ന്തേ ഒരു മ്ലാനത? വന്നപ്പോതൊട്ട് ഞാന്‍ ശ്രദ്ധിക്ക്ണു.  ന്തേ ണ്ടായേ?"
തന്റെ ഭാര്യയോടു എല്ലാം തുറന്നു പറഞ്ഞപ്പോഴാ വിഷ്ണൂന് അല്‍പം ഒരു ആശ്വാസം തോന്നിയത്.
"വിഷ്ണേട്ടന് ഇനി കുറച്ചു നാളത്തേക്കുള്ളതായി." അവള്‍ പറഞ്ഞു. അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. 

സുമയുടെ ദുര്‍ബലമായ കരച്ചില്‍ കേട്ടുകൊണ്ടാണ് മഹിമ ബോധമണ്ഡലത്തിലേക്ക്‌വന്നത്. അടികിട്ടിയതിന്റെയാവാം തലയ്ക്ക് ഒരു പെരുപ്പുണ്ട്. അഴിഞ്ഞുലഞ്ഞ മുടി വേഗം കെട്ടിവച്ചു. എഴുന്നേറ്റപ്പോള്‍ ഒന്നുവേച്ചു. പിന്നെ നോക്കിയപ്പോള്‍ കണ്ടു മദ്യലഹരിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ആ മാംസപിണ്ഡത്തെ ! 'ഭര്‍ത്താവ്! ഇവനോ ഭര്‍ത്താവ്! ഇവന് വേണ്ടിയാണോ താന്‍ എല്ലാം ഇട്ടെറിഞ്ഞുപോന്നത്!' അവള്‍ക്കു തന്നോടുതന്നെ അവജ്ഞതോന്നി. പൊടുന്നനെ സ്ഥലകാലബോധം വീണ്ടെടുത്ത അവളുടെ ഒച്ച പുറത്ത്ചാടി. "അയ്യോ എന്റെ കുഞ്ഞ്! എന്റെ മോളെവിടെ!!" ആ മുറിയില്‍ നാലുപാടും നോക്കി അവള്‍. പ്രയാസപ്പെട്ട് സുമ പുറത്തേക്കു ആംഗ്യം കാണിക്കുന്ന കണ്ടു. അവള്‍ പിന്നെ ഓടുകയായിരുന്നു പുറത്തേക്ക്‌. പുറത്തെത്തിയപ്പോള്‍ അവളാ കാഴ്ച കണ്ടു! 'മഴയില്‍ കുതിര്‍ന്നൊട്ടി കമിഴ്ന്നു കിടക്കുന്ന ഒരുപെണ്‍കുട്ടിയെ!' 
"ഈശ്വരാ ന്റെ മോള്‍!" അവള്‍ ആ മഴയിലൂടെ ഓടി അവളുടെ അടുത്തെത്തി. ആ നേരിയ  വെട്ടത്തിലും മഴയിലൂടെ ഒലിച്ചിറങ്ങുന്ന ചോരകണ്ട് ആ അമ്മയുടെ നെഞ്ചുപിളര്‍ന്നുപോയി.
"പാറൂ.. അമ്മേടെ മുത്തെ.." അലറിക്കരഞ്ഞുകൊണ്ട് വേഗം ആ ശിരസ്സെടുത്ത്‌ തന്റെ മടിയില്‍വച്ചു അവള്‍ ആരുടേയും കരലളിയിക്കുന്നതായിരുന്നു ആ രംഗം! ആര്‍ത്തലച്ചു വീഴുന്ന തന്നെക്കാള്‍ ശക്തമാണ് ഒരമ്മയുടെ കണ്ണീര്‍ച്ചാലുകളെന്നു കണ്ടതുകൊണ്ടാവണം മഴയും ഒരു നിമിഷം പെയ്യാന്‍ മറന്നത്! ചേതനയറ്റ ആ ഉടലിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ എന്തോ.. മഹിമ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി. പിന്നെ ആ കുഞ്ഞിനേയും കോരിയെടുത്തു അകത്തേക്ക് നടന്നു. കേറിയപാടെ അവിടെ താഴെക്കിടത്തി.  
"എന്റെ പൊന്നുമോള്‍ക്ക് തണുക്കില്ലേഡാ! അമ്മ ഇതൊക്കെ മാറ്റിത്തരാട്ടോ." അഴയില്‍ന്നു തോര്‍ത്തെടുത്ത് കുഞ്ഞിനെ തുവര്‍ത്തി. ചോരപുരണ്ട നനഞ്ഞ ഉടുപ്പൊക്കെ മാറ്റി വേറൊന്നു ധരിപ്പിച്ചു. പിന്നെ എടുത്ത് അവിടെയുള്ള ബെഞ്ചില്‍ കിടത്തി. "അമ്മേടെ മുത്ത്‌ ഇവിടെക്കിടന്നുറങ്ങിക്കൊട്ടോ. അമ്മ ഇപ്പൊ വരാം." അവള്‍ പിന്നെ നേരെ അടുക്കളയിലേക്കായിരുന്നു പോയത്. ചുറ്റുപാടും നോക്കി. അപ്പോഴാണ്‌ ആ കറിക്കത്തി കണ്ണില്‍പ്പെട്ടത്. 'ഇതുമതിയാകും!' അവള്‍ ചിന്തിച്ചു. പിന്നെ നേരെ ചെന്നു ഭര്‍ത്താവിന്റെ അടുത്തേക്ക്. അപ്പോഴും ഒന്നുമറിയാത്തപോലെ ഉറങ്ങുകയായിര്ന്നു അയാള്‍. അവള്‍ ആദ്യം കാണുന്നപോലെ നോക്കി അയാളെ! ഒരു പെണ്‍കുഞ്ഞിനെ പിച്ചിച്ചീന്തി ഒന്നുമറിയാത്തപോലെ കിടന്നുറങ്ങുന്നു! വികൃതമായ ഒരുചിരി അവളുടെ ചുണ്ടില്‍ തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല.. ഒരു മിന്നായംപോലെ ആ കത്തി വായുവിലൂടെ ഉയര്‍ന്നുതാണു! ഒന്നല്ല.. പലവട്ടം!! "നിന്നെ ഞാന്‍ ഉറക്കാമെടാ.." എന്ന് പുലമ്പിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു‍! ചുടുചോര ചീറ്റി അവളുടെ മുഖത്തും വായിലെല്ലാമായി. എന്നിട്ടും അയാളുടെ അവസാനപ്പെടപ്പും നിലയ്ക്കുന്നവരെ അവള്‍ വെട്ടിക്കൊണ്ടിരുന്നു!   
"ആ.. ."ഒരാര്‍ത്തനാദം വിഷ്ണൂന്റെ തൊണ്ടയില്‍ കുരുങ്ങി! ഒരു ഞെട്ടലോടെ ഉണര്‍ന്നു! "ഹോ..!" അയാളാകെ വിയര്‍ത്തിരുന്നു! സ്വപ്നമാണെങ്കിലും താന്‍ ആ സംഭവം നേരില്‍ക്കണ്ടപോലെ തോന്നി അയാള്‍ക്ക്! ശ്രദ്ധയെ നോക്കി. ഒന്നുമറിയാതെ അവള്‍ തിരിഞ്ഞുകിടന്നു ഉറങ്ങുകയാണ്! അയാള്‍ക്ക്‌ പിന്നെ 
ഉറങ്ങാന്‍ പറ്റിയില്ല.              
    
നേരം വെളുത്തപ്പോഴേ വിഷ്ണു മുട്ടിത്തോടിലേക്ക് തിരിച്ചു. വഴിനീളെ അയാള്‍ മഹിമയെക്കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. സമ്പന്നതറവാട്ടിലെ മഹിമ എന്ന പെണ്‍കുട്ടി കരാറ്പണിക്കെത്തിയ ജിത്തിനൊപ്പം ഒളിച്ചോടി മുട്ടിത്തോട്‌ എന്ന ഗ്രാമത്തില്‍ താമസമാക്കിയതുതൊട്ടുള്ള കഥകള്‍. കൂടെ ജിത്തിന്റെ അമ്മ സുമയും. ചെറുപ്രായത്തിലന്നെ അച്ഛന്‍ നഷ്ടപ്പെട്ട ജിത്തിന് പിന്നെ സുമയെ ഉണ്ടായിരുന്നുള്ളൂ.  മദ്യവും സ്ത്രീയും ദൌര്‍ബല്യമാക്കുന ഒരാളോടൊപ്പമാണ് താന്‍ ഇറങ്ങിതിരിച്ചതെന്നു മഹിമ മനസ്സിലാക്കിയപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു. അതിനിടയില്‍ അവര്‍ക്ക് 3 കുട്ടികളും പിറന്നു. അശനിപാതംപോലെ മൂത്തആണ്‍കുട്ടിയെ മൂന്നു വയസ്സില്‍വന്ന ഒരു ചുഴലി തളര്‍ത്തിക്കളഞ്ഞു. കൂനിമ്മേല്‍ കുരുവായി തളര്‍വാതംവന്നു സുമയും കിടപ്പിലായി! കുടുംബ പ്രാരാബ്ധങ്ങള്‍ തളര്‍ത്തിയെങ്കിലും എല്ലാം തന്റെ കര്‍മഫലമായി കരുതി ആരോടും പരിഭവമില്ലാതെ മഹിമയും! ആയിടയ്ക്കാണ് കടുംവേനലിലെ ചാറ്റല്‍മഴപോലെ മഹിമയ്ക്ക് അംഗന്‍വാടി ടീച്ചര്‍ ആയി ജോലി കിട്ടിയത്. അപ്രത്തെ വീട്ടിലെ വാടകക്കാരി തമിഴത്തിയുടെ നല്ല മനസ്സാണ് മഹിമയെ ജോലിയ്ക്ക്പോകാന്‍ സഹായിച്ചത്. കാരണം എപ്പോഴും അമ്മേടേം മോന്റെം അടുത്ത് ആള് വേണമല്ലോ. അങ്ങനെ എങ്ങനൊക്കെയോ ജീവിതം തള്ളിനീക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ തമിഴത്തിയുടെ മരണം. കെട്ടിടത്തിന്റെ വാര്‍ക്കപ്പണിയ്ക്ക് പോയപ്പോള്‍ കാല്‍തെറ്റി വീണായിരുന്നു അന്ത്യം! അപ്പോള്‍ ആരോരുമില്ലാത്ത തമിഴത്തിയുടെ മോള്‍ പാര്‍വതിയെ മഹിമ മകളാക്കുകയായിരുന്നു. ആ 10 വയസ്സുകാരിയുടെ കാര്യപ്രാപ്തി മഹിമയ്ക്ക് തെല്ലൊന്നുമല്ല ആശ്വാസം പകര്‍ന്നത്! പക്ഷെ വളരുന്ന ആ പെണ്‍കുഞ്ഞ് അവളിലൊരു നേരിപ്പോടും തീര്‍ത്തിരുന്നു! ഭയം സ്ഥാനത്തായപോലെ ഒരിക്കല്‍ അര്‍ദ്ധരാത്രി കുടിച്ചുവന്ന ജിത്ത്, ഉറങ്ങിക്കിടക്കുകയായിരുന്ന പാര്‍വതിയെ ആക്രമിക്കുകയായിരുന്നു! തടയാന്‍ചെന്ന മഹിമ, തലയ്ക്കുകിട്ടിയ ഒരടിയോടെ താഴെവീണു!
പെട്ടെന്ന് ഒരു horn  ശബ്ദമാണ് അയാളെ ചിന്തകളില്‍ന്നു ഉണര്‍ത്തിയത്. പലരോടും വഴിചോദിച്ച് ഉച്ചയ്ക്ക്മുന്നേ അവിടെയെത്തി അയാള്‍. വീട് കണ്ടുപിടിക്കാന്‍ ഏറെ പ്രയാസമൊന്നും അനുഭവപ്പെട്ടില്ല. നാട്ടുകാരുടെ വിവരണത്തില്‍ കേട്ടതിലും ഭീകരമാണ് കാര്യങ്ങളെന്ന് മനസ്സിലായി. ഒരു പഞ്ചായത്ത് മെമ്പറേം, വെറോരാളേം  സംഘടിപ്പിച്ച് ആ വീട്ടില്‍ ചെന്നപ്പോള്‍ ദയദീനമായിരുന്നു കാഴ്ചകള്‍! വീടെന്നു പറയാന്‍ വയ്യ. എത്താത്ത ചുമരുണ്ട്. പിന്നെ പാതി തുറന്നൊരു മേല്‍ക്കൂരയും! അതിനടിയില്‍ തീര്‍ത്തും അവശതയിലായ രണ്ട് ആത്മാക്കള്‍ ! സുമയ്ക്ക് അനങ്ങാന്‍പോലും വയ്യ. കിടന്നകിടപ്പില്‍ത്തന്നെയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും!  വല്ലാത്തൊരു ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പിന്നെ കണ്ടത് അരയ്ക്കു താഴെ തളര്‍ന്ന 8 വയസ്സ് മതിയ്ക്കുന്ന ഒരാണ്‍കുട്ടി.  അവനും കിടക്കുകയാണ്. അരികത്തു ഒരു പലകവണ്ടിയും കണ്ടു. 
"എന്താ മോന്റെ പേര്?" അയാള്‍ വാത്സല്യത്തോടെ ആരാഞ്ഞു.
"സുശോഭ്!" ഒട്ടും വൈകാതെ മറുപടിയുംവന്നു. അപ്പോഴാണ് ഉള്ളില്‍ന്ന് രണ്ടുവയസ്സ് മതിയ്ക്കുന്ന ഒരാണ്‍കുട്ടിയെയും ഒക്കത്തുവച്ച് മുഷിഞ്ഞ സിമ്മീസിട്ട മറ്റൊരു ആറുവയസ്സുകാരി വന്നത്. ഭീതിയായിരുന്നു ആ മുഖം നിറയെ. പിന്നെ ആ മെമ്പറെ കണ്ടപ്പോ ഒന്നയഞ്ഞെന്നു തോന്നുന്നു. അമ്മയുടെ അതേ മുഖമാണ് മോള്‍ക്ക്‌. അയാളോര്‍ത്തു.
"മോള്‍ടെ പേരെന്താ?" വിഷ്ണു ചോദിച്ചു.
 "കീര്‍ത്തന." ഒന്ന് മടിച്ചെങ്കിലും ഉത്തരം വന്നു.
അപ്പോള്‍ ആ പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു "ഈ മാമന്‍ മോള്‍ടെ അമ്മയെക്കുറിച്ച് പറയാന്‍ വന്നതാ." 
അപ്പോള്‍ അവള്‍ ചുമരിലേക്കു നോക്കി. അപ്പോള്‍ വിഷ്ണുവും അങ്ങോട്ട്‌ കണ്ണോടിച്ചു. അവിടെ ഫ്രെയിം ചെയ്തു വച്ച ഒരു കുടുംബചിത്രമുണ്ടായിരുന്നു. ജിത്തുവിന്റെ പടം കണ്ടപ്പോഴേ വിഷ്ണുവിനു തോന്നാതിരുന്നില്ല മഹിമ എങ്ങനെ അയാളെ പ്രണയിച്ചെന്ന്! കസേരയില്‍ ഇരിക്കുന്ന സുശോഭിനു സാമാന്യം തടിയുണ്ടായിര്ന്നല്ലോ എന്ന് ചിന്തിച്ചു. മഹിമയുടെ മടിയില്‍ ഇരിക്കുന്ന ഒരു പെണ്‍കുട്ടിയെയും അടുത്ത് നില്‍ക്കുന്ന വേറൊരു പെണ്‍കുട്ടിയേയും കണ്ടു‍. നല്ല സുന്ദരിയായ ഒരുമോള്‍ ! തമിഴത്തി എന്ന്പറഞ്ഞപ്പോ അയാളുടെ മനസ്സില്‍ ഒരു  ചിത്രം ഉണ്ടായിരുന്നു. അത് തന്റെ വെറുമൊരു മുന്‍വിധിയാണെന്ന് അയാള്‍ക്ക് മനസ്സിലായി ‌"ഇതാണല്ലേ പാര്‍വതി?" അയാള്‍ കൂടുതലൊന്നും ചോദിക്കുന്നതിനു മുന്നേ കീര്‍ത്തനയുടെ വലിയ കണ്ണുകള്‍ നിറഞ്ഞൊഴുകി. 
 "കരയല്ലേ മോളെ... " വിഷ്ണു താന്‍ വാങ്ങിയ മിഠായികളും മറ്റു സാധനങ്ങളും നിരത്തി വീണ്ടും പറഞ്ഞു "കരയല്ലേ മോളെ.." ആ പിഞ്ചു ഹൃദയം അതൊന്നും കാണുന്നേ ഇല്ല! അതുകണ്ട് ആ രണ്ട് വയസ്സുകാരനും പിതുക്കിപിതുക്കി കരയാന്‍ ആരംഭിച്ചു. പിന്നീടത്‌ ഉച്ചത്തിലായി!
കൂടെവന്ന ആള്‍ ആ കുഞ്ഞിനെ എടുത്തു പുറത്തേക്കു പോയി. വിഷ്ണു പിന്നെ സുമയുടെ അടുത്തേക്ക് ചെന്നു. അവരും പതംപറഞ്ഞ്  കരയുകയായിരുന്നു!
"കുട്ടിക്കറിയോ...പാറു..പാറു . കൊന്നില്ലേ.. കൊന്നില്ലേ.. ആ കുഞ്ഞിനെ!!! എന്റെ വയറ്റില്‍ത്തന്നെ പിറന്നല്ലോ ആ കാട്ടാളന്‍! ഒരു ലേശം അനങ്ങാന്‍ പറ്റിയിര്ന്നെങ്കില്‍ എന്റെ മോളെ ഞാന്‍ ജയിലിലേക്കയക്കില്ലായിരുന്നു! അവനെ കൊന്നിട്ട് അഭിമാനത്തോടെ  ഞാന്‍ പോയേനെ! പാപിയാ ഞാന്‍ മഹാപാപി. "
വിഷ്ണൂന്  പിന്നെ അവിടെ നിക്കാന്‍ സാധിക്കുമായിരുന്നില്ല. നിര്‍ബന്ധപൂര്‍വം ആ സ്ത്രീയുടെ കയ്യില്‍ കുറച്ചു പണം വച്ചുകൊടുത്തു അയാള്‍.   പിന്നെ അവിടം വൃത്തിയാക്കാന്‍ ആ മെമ്പറേം കുറച്ചു പണം ഏല്‍പ്പിച്ചു. എന്തോ അയാള്‍ അത് വാങ്ങിയില്ല. 
"വേണ്ട സാറേ. ഞങ്ങള്‍ ചെയ്തോളാം. എവിടുന്നോവന്നു സാര്‍ ഈ സ്നേഹം കാണിക്കുമ്പോ ഞങ്ങളിത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെന്തു മനുഷ്യരാ  സാറേ ഞങ്ങളൊക്കെ!" അവരുടെ കണ്ണും നിറഞ്ഞിരുന്നു.

പോകുന്ന വഴിയില്‍ വിഷ്ണു ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു. വല്ലാതെ കലുഷിതമായിരുന്നു അയാള്‍ടെ മനസ്സും. വീട്ടിലെത്തിയിട്ടും ആകെ ഒരു മൂകത തളംകെട്ടിനിന്നു. മകളെപ്പോലും ശ്രദ്ധിച്ചില്ല. പിന്നെ അയാള്‍ ഭാര്യയെ വിളിച്ചു. 
"എടോ താന്‍ ഇത്തവണ ഓണത്തിന് തന്റെ വീട്ടില്‍ പൊയ്ക്കൊളു. എനിയ്ക്ക് വേറെ ചില assignments ഉണ്ട്." .
ശ്രദ്ധ അതിനു മറുപടിയൊന്നും പറഞ്ഞില്ല. ദിവസങ്ങള്‍ പറന്നു.ഉത്രാടത്തിന്റന്നും ശ്രദ്ധ പോകാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധിച്ചു അയാള്‍.
"ന്തേ താന്‍ പോണില്ല്യെ?"
"ഓണത്തിന്റന്ന് പോവാം. അത്ര ദൂരോന്നില്ല്യല്ലോ." ഒഴുക്കന്‍ മട്ടിലാണ് അവളതു പറഞ്ഞതെങ്കിലും പൊട്ടാന്‍ വെമ്പുന്ന ഒരഗ്നിപര്‍വതം അവളില്‍ കണ്ടു. അതുകൊണ്ടുതന്നെ കൂടുതലൊന്നും ചോദിച്ചില്ല.
ഓണത്തിന്റന്ന് അതിരാവിലെതന്നെ ശ്രദ്ധയും മകളും തയ്യാറായി. ഭാര്യയുടെ ശുഷ്കാന്തി കണ്ടു വിഷ്ണു അത്ഭുതപ്പെട്ടു. അല്ലെങ്കില്‍ ഒരിടത്ത് പോകാന്‍ ഒന്നൊരുങ്ങിയിറങ്ങാന്‍ എത്ര നേരമാ വേണ്ടേ! അയാളും പെട്ടെന്നന്നെ റെഡി ആയി പിന്നെ ശ്രദ്ധയെ നോക്കി പറഞ്ഞു.
"താന്‍ വരൂ തന്നെ റെയില്‍വേ സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്യാം." അപ്പോഴാണ്‌ ശ്രദ്ധയുടെ കയ്യില്‍ രണ്ട് മൂന്നു പാക്കെറ്റുകള്‍ അയാള്‍ ശ്രദ്ധിച്ചത്. അച്ഛനുമമ്മയ്ക്കുള്ള ഓണക്കോടിയായിരിക്കും! തന്റെ തിരക്കില്‍ താനത് അന്വേഷിക്കാന്‍ വിട്ടല്ലോ എന്നാലോചിച്ചു. പിന്നീടൊന്നും ചോദിയ്ക്കാന്‍ നിന്നില്ല. വേഗം വണ്ടിയെടുത്തു അയാള്‍. 
"പോണവഴിയില്‍ ആ പൂക്കടയിലൊന്നു നിര്‍ത്തണേ." ശ്രദ്ധ പറഞ്ഞു. 
"ഉം" അയാള്‍ അലക്ഷ്യമായി മൂളി.  മാളു ഉറക്കം തൂങ്ങുകയായിരുന്നു. വഴിയോരത്തെ ആ പൂക്കടക്കുമുന്നില്‍ അയാള്‍ വണ്ടി നിര്‍ത്തി. ഇപ്പൊ വരാമെന്ന് പറഞ്ഞ്‌ ശ്രദ്ധ പോയി തിരിച്ചുവന്നപ്പോള്‍ അവളുടെ കയ്യില്‍ ഒരു flower monument അയാള്‍ ശ്രദ്ധിച്ചു. അത്ഭുതത്തോടെ ചോദിച്ചു
 "ഇതെന്തിനാ ഈ monument?"
"ആ കുട്ട്യേ അടക്കം ചെയ്തെടുത്ത്‌ വെയ്ക്കാന്‍" അലക്ഷ്യമായി അതവള്‍ പറഞ്ഞപ്പോള്‍ ഞെട്ടിയത് അയാളായിരുന്നു!!!
"ങ്ഹേ..!! ഏത് കുട്ടി?"  
മറുപടിയായി ശ്രദ്ധ ഒന്ന് മൂളി. "വിഷ്ണേട്ടന്‍ ന്താ എന്നെപ്പറ്റി കരുതിയെ? എന്റെ ഭര്‍ത്താവ് ആ വീട്ടില്‍ ഓണം കൂടുമ്പോ ഞാന്‍ ന്റെ വീട്ടില്‍പ്പോയി സുഖിക്കുംന്നോ? അങ്ങനെയാണോ ന്നെ മനസ്സിലാക്ക്യേ! ആണോ?" 
തീഷ്ണമായിരുന്നു ആ നോട്ടം, ഗഹനമായിരുന്നു ആ വാക്കുകള്‍ ! കുറ്റവാളിയെപ്പോലെ അയാള്‍ മുഖം കുനിച്ചു.
"സോറി മോളെ!" ഗദ്ഗദത്തില്‍ അയാള്‍ക്ക്‌ വാക്കുകള്‍ മുറിഞ്ഞുപോയി. അവള്‍ പെട്ടെന്ന് ആ മുഖം കയ്യിലെടുത്തു പറഞ്ഞു
"ഏയ്‌ .. വിഷമിക്കല്ലേ വിഷ്ണേട്ടാ. അത് സാരല്ല്യ. നമുക്ക് വേഗം പോകാം." ഒരാശ്വാസത്തോടെ അയാള്‍ വണ്ടിയെടുത്തു. പിന്നെന്തോ ഓര്‍ത്ത് പറഞ്ഞു. "ഓ.. ആ കുട്ട്യോള്‍ക്ക് ഒന്നും വാങ്ങിയില്ലല്ലോ!! ഞാനത് വിട്ടു!"
ഉടനടി ശ്രദ്ധയുടെ മറുപടിയും വന്നു. "അതൊക്കെ ന്റൈലുണ്ട്  വിഷ്ണേട്ട. ന്നെ ഒന്നുവേഗം അവിടെയെത്തിച്ചാമതി!"   അപ്പോഴാണ്‌ അയാള്‍ക്കാ പേക്കെറ്റിനെക്കുറിച്ച്  മനസ്സിലായത്‌തന്നെ! കൃതാര്‍ത്ഥമായി അയാളൊന്നു ചിരിച്ചു. അവളത് കണ്ടില്ലാന്നു നടിച്ചു. എന്നാലും ഇവളതൊക്കെ എങ്ങനെ മനസ്സിലാക്കി എന്ന് ചിന്തിക്കാതിരുന്നില്ല അയാള്‍ .

 അവരവിടെ എത്തിയപ്പോഴേക്കും നാട്ടുകാര്‍ രണ്ടുപേര്‍ ആ വീട്ടിലുണ്ടായിരുന്നു. മുഖം നിറയെ പുഞ്ചിരിയുമായി അവരാണ് വിഷ്ണുനേം കുടുംബത്തേം വരവേറ്റത്. വീല്‍ചെയര്‍ ഉരുട്ടി സുശോഭ് പുറത്തേക്കു വന്നത് കണ്ടപ്പോ അയാളുടെ മുഖം തെളിഞ്ഞു! പിന്നാലെ കീര്‍ത്തനയും. അപ്പോഴും അനിയന്‍ കുട്ടി അവളുടെ ഒക്കത്തന്നെ.  അപ്പോഴേക്കും ശ്രദ്ധ, താന്‍ കൊണ്ടുവന്ന പാക്കെറ്റൊക്കെ പൊളിച്ചു പുതിയ കുപ്പായങ്ങള്‍ പുറത്തേക്കെടുത്തു. ചിരപരിചയംപോലെ മാളു കീര്‍ത്തനയുടെ കൈപിടിച്ചു, പിന്നെ ഒക്കത്തിരുന്ന അവന്റെ മുഖത്തൊന്ന് തട്ടി. നാണത്തില്‍ കലര്‍ന്ന ഒരു പാല്‍ പുഞ്ചിരി തെളിഞ്ഞു ആ കുഞ്ഞില്‍ ! അകത്തു കടന്നപ്പോഴന്നെ ഒരു ശുചിത്വം അനുഭവപ്പെട്ടു അയാള്‍ക്ക്‌. ‌ പിന്നെയാണ് സുമയെ ശ്രദ്ധിച്ചത്. എല്ലാം വൃത്തിയായിട്ടുണ്ട്. അയാള്‍ ചിന്തിച്ചു. അപ്പോഴേക്കും സുമ കൈകൂപ്പി കണ്ണീരോടെ പറഞ്ഞു
"കുട്ട്യേ..നന്ദിയുണ്ട്. പറഞ്ഞാല്‍ തീരില്ല്യ ഒന്നും! നാളെ എന്നെക്കൊണ്ടുപോകാന്‍ ഡോക്ടര്‍ ആളെ അയക്കുംന്നാ പറഞ്ഞിരിക്കുന്നെ. എല്ലാം കുട്ടീടെ കാരുണ്യം."
"ഏയ്‌ ഒന്നും എന്റേതല്ല അമ്മെ. നന്ദി പറയണ്ടത് ഈശ്വരനോട്! ഈശ്വരനോട് മാത്രം! ഞാന്‍ വെറുമൊരു നിമിത്തായീന്നു മാത്രം.  ഈ ഉദ്യമം ന്നെ ഏല്‍പിച്ച ഈശ്വരന് ഞാനും നന്ദി പറേണു." തൊഴുകയ്യോടെ അത്രേം പറഞ്ഞു അയാള്‍. അയാള്‍ക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അജ്മലും ആ സംഘടനയും എല്ലാം പറഞ്ഞപോലെ, ഭംഗിയായി ചെയ്തിരിക്കുന്നു. അജ്മലിനൊരു നന്ദി പറേണം അയാള്‍ വിചാരിച്ചു. പുറത്തിറങ്ങി ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങിയപ്പോഴുണ്ട് മുറ്റത്തൊരു വണ്ടി വന്നു നില്‍ക്കുന്നു. നിറചിരിയോടെ അജ്മലും സുറുമിയും ഇറങ്ങി. കൂടെ കുറച്ച് സഹായികളും. വന്ന ഉടനെ അവര്‍ പാചകത്തിന് കൊണ്ടുവന്ന സാധനങ്ങളും മറ്റും പുറത്തേക്കെടുത്തു. 
"നീയൊരു ടീമായിട്ടാണല്ലോഡാ വന്നിരിക്കുന്നെ!  എനിയ്ക്ക് ഇത് ഭയങ്കര സര്‍പ്രൈസ് ആയിട്ടോ." വിഷ്ണു ആശ്ചര്യത്തോടെ പറഞ്ഞു. അജ്മല്‍ ചിരിച്ചോണ്ട് പറഞ്ഞു "ഹഹ പിന്നില്ലാതെ! നിന്റെ പ്രിയതമയും ഞങ്ങളും കൂടി ഒപ്പിച്ചതല്ലേ നിനക്കുള്ള ഈ ഓണസമ്മാനം! എക്കാലത്തെം നമ്മുടെ സുകൃതാവട്ടെ ഈ ഓണനാള്‍ ! അല്ലേഡാ?" ആ സുഹൃത്തുക്കള്‍ പരസ്പരം ആശ്ലേഷിച്ചു. പിന്നെ അവര്‍ നാലുപേരുംകൂടി പാര്‍വതിയുടെ കുഴിമാടത്തിലേക്ക് പോയി. ആ പൂക്കള്‍ അവിടെ സമര്‍പ്പിച്ചു കുറച്ചുനേരം മൌനമായി. ആരൊക്കെയോ വിതുമ്പുന്നുണ്ടായിരുന്നു.        
അവിടെ അവരെ തഴുകുവാനായി വളരെ മൃദുവായ ഒരു കുളിര്‍കാറ്റുമുണ്ടായിരുന്നു ! ആ സമയം എങ്ങുനിന്നോ ഒരു തുമ്പപ്പൂവും ആ കുഴിമാടത്തിനുമേല്‍ പാറിവീണു!

Sunday, July 17, 2011

ശ്രീരാമനായ്..


സീതേ പോയതെങ്ങു നീ...
ജനകാത്മജെ പറയൂ...
വൈദേഹി നീ, രാമപ്രാണേശ്വരി നീ..
ജനകാത്മജേ പറയൂ..
വിണ്ണിലും കണ്ടില്ല, മണ്ണിലും കണ്ടില്ല 
ഭൂവിലും കണ്ടില്ല നിന്നെ
സീതേ.. പാതാളഭൂവിലും കണ്ടില്ല നിന്നെ!
രാമനോ തേടീ.. വലഞ്ഞു വല്ലാതെ 
ജാനകി പോയതെങ്ങു നീ
ജാനകീ.. പോയതെങ്ങു നീ..  
ജനകാത്മജേ പറയൂ..


രാജാവല്ലേ രാഘവന്‍ മാനിനി
ജനഹിതം രാജധര്‍മമല്ലേ..
പൊറുക്കവയ്യാത്തതോ ദാശരഥന്നുടെ
തെറ്റ് കുറ്റങ്ങള്‍ മാനശീലെ!
നിന്നെപ്പിരിഞ്ഞൊരു രാമനില്ലെന്നത് 
രാജകുമാരി നീ.. മറന്നതെന്തേ!  
ജനകാത്മജേ പറയൂ..


വാമാംഗത്തില്‍  രാഘവന്‍ ചാര്‍ത്തി
കറവിട്ട രാജകലയല്ലേ.. 
പാവന നിന്നെയാശ്രീരാമനറിഞ്ഞത്ര
പൃഥ്വിയ്ക്കുപോലും എങ്ങറിവാന്‍ ! 
വിടചൊല്ലുംന്നേരം മക്കളങ്ങുള്ളതും 
ഒരമ്മയാം നീയെന്തേ ഓര്‍ത്തുമില്ല..!  
ജനകാത്മജേ പറയൂ..

Sunday, July 3, 2011

ത്രിജട

--------------



ഓര്‍ക്കുവാനല്‍പം 
ക്ളിഷ്ടമാമൊരു നാമധേയമിത്!
വരിക..
ദശാനനാദിതന്‍  ദര്‍പ്പമുറങ്ങുന്ന,
രാമായണക്കാറ്റുറങ്ങുമാ 
ലങ്കയെ കണ്ടിടാം.
ശോകമായിപ്പോയ
അശോകവും നില്‍പ്പുണ്ടങ്ങ്! 

ഹ..ചോടെ,
മുട്ടില്‍ മുഖമണച്ചിരിപ്പിവളാര്!
മുണ്ഡിയിലങ്ങിങ്ങു ജടയും,
കരിതന്‍ വപുവും,
കറ്റക്കാര്‍വേണി
സീതയല്ലിതെന്ന് നിശ്ചയം! 
 
ഇവളത്രേ ത്രിജട, വിഭീഷണ പുത്രി!
വരുഷമൊത്തൊരാ രാവണപുരിയിലെ,   
ചെന്നായ്ത്തോലിട്ടൊരാട്ടിന്‍കുട്ടി!
ത്രേതായുഗത്തിന്‍ അഴലിന്‍ മുത്തിനെ
അലിവോടെ പാര്‍ത്തവളിവള്‍!
പേടമാനിനെ പുലികളെന്നപോല്‍ 
പുലഭ്യം വര്‍ഷിച്ചു വൈദേഹിയെ 
പിച്ചിച്ചീന്തുവാനാഞ്ഞ നിശാചരികളെ, 
വിടരുംമൊട്ടിന്‍ നൈര്‍മല്ല്യം
ചൊല്ലിപ്പഠിപ്പിച്ചവള്‍ ! 
 
പ്രത്യുഷസ്വപ്നേ, ലങ്കാപതനമന്ന്
മുന്നമറിഞ്ഞവള്‍ക്കിന്ന് നിദ്രയന്യം!  
ശിഥിലയാം  രാത്രി  ഭയക്കുന്നവളിന്ന്!
വെറുപ്പൂ ഘോരനാം പകലിനെയും! 
എന്തിനേറെ കഥിപ്പൂ..  
രക്ഷോനാരിയിവള്‍ മര്‍ത്ത്യരെ ഭയന്നാര്‍ക്കുന്നു..
 
"അന്നൊരേഒരു സീത, ഇന്ന്..ഇന്നായിരം സീതമാര്‍!
രാവണനന്നേകന്‍, ഇന്നോ..ഇന്നെണ്ണമറ്റ രാവണരും!
മുച്ചൂടുംമുടിയ്ക്കുന്നീനാടിനെ മര്‍ത്യരാക്ഷസര്‍!
സ്വാംഗങ്ങളറുത്തുമാറ്റും സ്വതനുവെ, 
വികലബുദ്ധികള്‍ ഇവരെന്തേ അറിയാത്തതും!"   
 
"വാരിദനാദം നിന്ദ്യമാം 
രാമരാവണാടര്‍ക്കളത്തില്‍
ശിരസ്സറ്റ കബന്ധങ്ങളെത്രയോ-
കണ്ടു ഞാനെങ്കിലും,  
തളര്‍ന്നില്ലന്നുമാനസം! .
എന്നാല്‍.. ജീവനിശ്വാസത്തിനു  വേമ്പി,   
അമ്മതന്‍ ഉദരം ഭേദിച്ചൊരീ- 
അല്പശരീരിയെക്കണ്ട്..
ഹാ..നെഞ്ചകം പൊട്ടിപ്പിളരുന്നിന്ന്! 
മര്യാദാപുരുഷോത്തമ.. ഇന്നെങ്ങു നീ..
വില്ലെടുക്കൂ.. 
നിര്‍ലജ്ജം കൊന്നൊടുക്കുകീ
നരാധമരാം സൂത്രധാരരെ! " 

--------------------------------------------------------------

Saturday, July 2, 2011

ആര്‍ദ്രം


****************

അരികത്തുവന്നൊരിളം തെന്നലും..
നിന്‍ദൂതെനിയ്ക്കേകി മാഞ്ഞുവോ!
പറയാതെ പറയുമാ മാനസം..
അറിയാതെയറിയിയ്ക്കും ദൂതനും,
എരിയും.. കനലായി..
കൊഴിഞ്ഞൊരീ കടലാസ്സുപൂവില്‍ !
അരികത്തുവന്നൊരിളം തെന്നലും..
നിന്‍ദൂതെനിയ്ക്കേകി മാഞ്ഞുവോ!

മൂകമായി മേവുന്ന മണ്ണിനെ, 
വര്‍ഷമായി പുല്‍കുന്ന മേഘമേ..
ഈരാവില്‍ നീയും.. അകന്നുപോയോ..
മൂകമായി മേവുന്ന മണ്ണിനെ,
വര്‍ഷമായി പുല്‍കുന്ന മേഘമേ..
ഈരാവില്‍ നീയും.. അകന്നുപോയോ..
ഉള്ളം നീറും മണ്ണിലാഴ്ന്നിറങ്ങാന്‍
എന്തേ നീയും മറന്നേപോയി
മഴയെ...മൊഴിയെ..നീലവാനിന്റെ പൊന്‍മകളെ..!
 
കനവായി ഹൃത്തില്‍ കടന്നു നീ.. 
നിലാവായി എന്നില്‍ നിറഞ്ഞവള്‍ ..
നീയില്ലയെങ്കില്‍ ... നിശ്ചലം ഞാനും..
കനവായി ഹൃത്തില്‍ കടന്നു നീ
നിലാവായി എന്നില്‍ നിറഞ്ഞവള്‍ ..
നീയില്ലയെങ്കില്‍ ... നിശ്ചലം ഞാനും..
നീയും.. ഞാനും.. ഒരാത്മതാളമല്ലേ..  
സ്നേഹം.. സത്യം.. അടര്‍ത്തില്ലനമ്മെ!  ‍ 
മലരെ.. മധുവേ ... മഴവില്ലിന്റെ മിഴിയഴകെ!
 

Wednesday, March 16, 2011

ജപ്പാന്‍

*************

ജപ്പാന്‍
ഉദ്യസൂര്യരെ പെറ്റൊരമ്മ...
സൃഷ്ടിയില്‍ സ്ഥിതി മറന്ന,
യജ്ഞപ്പശുക്കളേപ്പോല്‍ യാത്രയായ 
മക്കളെ കണ്ടുനിന്ന,
ഭാഗ്യഹീനയാമമ്മ!
യജ്ഞാചാര്യചമഞ്ഞതവള്‍തന്‍ ജനനിയും!
കണ്ണീര്‍ഗ്രന്ഥിപോലുമില്ലാതെ
അബലാബലയവളിന്ന്!
ഫുകുഷിമയില്‍ പുകയുന്നതാ ഉള്ളം!

യജ്ഞപ്പശുക്കളെയനവധിയെരിച്ചു    
യോകോഹാമയിലാദ്യം!
താറുമാറായിപ്പോയവള്‍ക്ക്  
തണലേകി വന്നാന്‍ ചിലരും.  
സാന്ത്വനസൂക്തം പൊഴിച്ച  
സുഹൃത് വൃന്ദത്തിന്‍
കുടിലതയുമറിഞ്ഞില്ലവള്‍.
ബന്ധുബലശക്തിയാല്‍ 
സന്തതം മെല്ലെ മറന്നനേരം...
ഹിരോഷിമയെ ചാരമാക്കിയവര്‍ ,
നിണമൂറ്റി പിണമാക്കി 
നാഗസാക്കിയെ! 
തൊട്ടുതീര്‍ന്നില്ലിന്നുമവളാ ചാരം!
തങ്കക്കുടംപോലവള്‍ പെറ്റ മക്കളെ,
തിങ്കള്‍ക്കറയാക്കി തീര്‍ത്തവര്‍!  ‍
നൈരാശ്യരാശിയില്‍
മന്ദമാക്കിയവള്‍ തന്‍ പ്രജനനവും!

ആളിക്കത്തിയ തീക്കാറ്റണച്ച്  
ആര്‍ദ്രമായി വസന്തവും 
കാത്തിരിക്കുംന്നേരം...
കോബിനെ കുഴച്ചുമറിച്ചു
പിന്നെയുമാ പൄഥ്വി!
പറിച്ചെടുത്തതവള്‍തന്‍ കരളെങ്കിലും
പതംപറഞ്ഞഴുതില്ലവള്‍!
പത്തൊമ്പതാംവയസ്സൊരു  
വൃദ്ധിസന്തായി ഗണിച്ചു
വൈതരണീനദി നീന്തിയെങ്കിലും
ഇരുപതിലുമെത്തിയീ അശനിപാതം!

ഇന്നും ധരയായി സംഹാരരുദ്ര!
ഇവളൊന്നു നിനച്ചാലേ..
നാമാവശേഷയവള്‍ !
പിന്നെയിമ്മട്ടൊരുമ്പട്ട്‍
വഹ്നിയും  വെള്ളവുമാം
ഭൂതങ്ങളൊത്ത് കൂടിയാലോ!!! 


അമ്മേ...ഭൂമി  
ജീവച്ഛവമായി ജപ്പാന്‍..
എന്തവള്‍തന്‍ കുറ്റം..
അവളും നിന്‍ മകള്‍ ..
എന്തിനിങ്ങനെ സങ്കടക്കടലിലാഴ്ത്തുന്നു?
കനിവന്യേ..
കണ്ണാമവള്‍തന്‍ കിടാങ്ങളെ കൊന്ന്   
പെറ്റവയറിനെ പെടാപ്പാടിലാഴ്ത്തുന്ന 
നീയുമൊരമ്മ!
സര്‍വ്വംസഹയും,സര്‍വ്വംധരയുമായി 
സര്‍വ്വരും വാഴ്ത്തുന്നവള്‍ !!    
 
ഇല്ലാ..വിലപിയ്ക്കില്ലിനിയുമാ ജപ്പാന്‍ !
പക്ഷെ.. ഒന്നോര്‍ക്കുക....
അവളുമൊരമ്മ!
മൂകമൊഴുകുമാ
കണ്ണീര്‍ക്കടല്‍  
മുക്കിക്കൊല്ലാതിരിക്കട്ടെ 
അവള്‍തന്‍ സോദരരെ!
----------------------------------
അല്‍പം വിവരണം 
പ്രകൃതിദുരന്തവും ആണവദുരന്തവും ഏറ്റവുംകൂടുതല്‍ വേട്ടയാടിയത് ജപ്പാനെ! അതില്‍ കാഠിന്യമേറിയത്‌ താഴെ പറയുന്നവ
ആദ്യത്തെ ദുരന്തം: യോകോഹാമയിലെ ഭൂകമ്പം, സംഭവിച്ചത് 1923ല്‍ അന്ന് മണ്‍മറഞ്ഞത് ഒന്നരലക്ഷത്തോളം ജനങ്ങള്‍
അടുത്തത്:   1945ല്‍ അടുപ്പിച്ചു രണ്ടു ദുരന്തം, ആരും മറക്കാനിടയില്ലാത്ത ഹിരോഷിമാ നാഗസാക്കി സ്ഫോടനങ്ങള്‍ ! 
പിന്നെ: കോബിലെ ഭൂകമ്പം 1995ല്‍  ! അന്ന് മരിച്ചത് രണ്ടുലക്ഷം ജനങ്ങള്‍ ! 
വീണ്ടും: ഇപ്പോളിതാ Sendaiല്‍  ദുരന്തം ഭൂകമ്പത്തിന്റേം സുനാമിയുടേം രൂപത്തില്‍
ഇനിയെങ്കിലും ആ നാട്ടുകാര്‍ക്ക് ഒന്നും വരുത്തല്ലേ എന്ന പ്രാര്‍ത്ഥനയോടെ...

Monday, February 7, 2011

പൊറുക്കില്ല സ്ത്രീമാനസം!

തീവണ്ടി യാത്രയ്ക്കിടെ പീടനത്തിനിരയായി അനന്തതയിലേക്ക്  യാത്രയായ
സൌമ്യയ്ക്ക് അശ്രുവില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !



നാറുന്നവായാല്‍
നീ തുപ്പിക്കെടുത്തിയത് 
ഒരു നുറുങ്ങുവെട്ടമല്ല!
മറിച്ച്..
ഒരു കുടുംബത്തിന്‍  
നിറദീപമായിരുന്നു!!

കാട്ടാളരറയ്ക്കും നിന്‍
നീതിശാസ്ത്രത്തില്‍
നീ വിലയിട്ടത് 
പെണ്ണിന്‍ മാനത്തിനല്ല!
മറിച്ച്..  
ആണ്‍പിറപ്പുകളുടെ  
ആത്മാഭിമാനത്തിനായിരുന്നു!!

മൃഗങ്ങളും മുഖംതിരിക്കുമാ
രതിയില്‍ , നീ നേടിയത് 
ഇന്ദ്രിയസുഖമല്ല! 
മറിച്ച്...
ഇന്ദ്രിയങ്ങളുണരാത്ത
നാളെകളായിരുന്നു!  


അംഗഹീനരെപ്പോലും
അനുകമ്പാനര്‍ഹനാക്കിയ നീചാ..
പാപപങ്കിലമാവാന്‍  
കൂട്ടാക്കാതൊരു കൈ 
നിന്നില്‍ന്നു
ഓടിയൊളിച്ചതും  
നീ മറന്നല്ലോ!


അമ്മേ...അമ്മേ... 
എന്നാര്‍ത്തു കരഞ്ഞൊരാ  
പൂവിനെ, പിച്ചിച്ചീന്തിയപ്പോള്‍ 
ഓര്‍ത്തില്ല നീ ഒരമ്മവയറിനെ!  


നരാധമാ..
എങ്ങുപോയൊളിച്ചാലും,  
എങ്ങുപോയി പശ്ത്തപിച്ചാലും , 
സൌമ്യമാമാ ആത്മാവ്
പൊറുത്താലും, 
പൊറുക്കില്ല സ്ത്രീമാനസം!
ഓര്‍ക്കുക..
ഭൂമിയും ഒരു പെണ്ണ്!
------------------------------

എങ്കിലും
ഹേ തീവണ്ടിയാത്രികാ...
അപായച്ചങ്ങലയേയും നാണിപ്പിച്ച്,  
'അങ്ങനെ വീണാലുമവള്‍ ചാവില്ലെ'ന്നു
ചൊറിഞ്ഞ നിന്‍ നാവ്
അറിയുന്ന കാലം വിദൂരമല്ലെന്നറിക നീ!
നീയൊന്നു നിനച്ചെങ്കില്‍ ... 
നശിക്കുമായിരുന്നോ ആ പെണ്‍കൊടി????
ഹാ..
നിന്നെ പെറ്റെന്ന കുറ്റത്തിനാ അമ്മയ്ക്ക് മാപ്പ്!


സൌമ്യേ.. ..
അറിയാമല്‍പായുസ്സാണീ  പ്രതികരണങ്ങളെല്ലാം..
നിത്യ വിസ്മൃതിയിലേക്കാഴുന്നു നീയും ..     
ആകിലും ശപിക്കല്ലേ...മോളെ..
ഒന്നടക്കമീ മലയാള മക്കളെ!
-----------------------------------------------------------

Tuesday, January 25, 2011

Rain Rain make me wet!


******************
Rain Rain.. make me wet..
As flowers in the garden, just adorn the sky..
As gentle breeze, just stroke my heart..
As a sweet fondling song, just fill my ears..
Wow..It’s a great music of nature!
Oh..Rain Rain.. make me wet

You carry breaths to Earth..
You give life to her..
Your tears turn wears to her!
You make her lovely..
Oh..Rain Rain.. make me wet

I open my windows to welcome u..
But I’m afraid whether the wind may
Jealous on us to prevent u!
And I just close my eyes
By sending my ear to
Bring your classic harmony!
Oh.. You are the master music
And I wonder how you are!!
Oh..Rain Rain.. make me wet

Dancing with the rain drops
 I’m missing of me!
Wetting through the rain drops
I’m just holding of you.
But you..? You do it!
So lovely you whisper the secret,
Which I never grasp!
Could I ever know it?
Oh..Rain Rain.. make me wet

Coming…without invitation..
Going...without permission...
Don’t u feel the desertedness?
I desire you so bad and u r so...broad
So…broad!
Oh..Rain Rain.. make me wet
--------------------------------

ഹതഭാഗ്യ

************************
 "അപഹാസ്യയാമൊരു അമ്മയത്രേ ഞാന്‍! 
കര്‍പ്പൂരനാളമായി കത്തുമോരമ്മ, 
ദേഹിയറിഞ്ഞു ദേഹമറിഞ്ഞു, വൃഥാ 
കുയിലിന്‍ കുഞ്ഞൊന്നിനെ പെറ്റൊരു കാക്ക!
ചില്ലിക്കാശിനായി എന്‍ ഗര്‍ഭപാത്രത്തെ 
വാടകച്ചീട്ടില്‍ പതിപ്പിച്ചോരധമ! 
കിടാങ്ങള്‍, ഇവര്‍തന്‍ പശി പൊറാഞ്ഞ് 
അഹോ.. ചെയ്തുപോയാകൃത്യമത് ഞാന്‍!

നൊന്തിഴഞ്ഞു പെറ്റുവെങ്കിലും 
ചുരത്തീല ഞാനീ മാറിടം!
എന്തിനേറെ പേര്‍ത്തു ചൊല്ലേണ്ടു.. 
ഒരുമാത്ര കണ്ടീല ഞാനെന്‍ 
പൈതലിന്‍ ഓമല്‍ പൂമുഖവും! 
അറ്റുവീ അമ്മതന്‍ ബന്ധവും 
പൊക്കിള്‍ക്കൊടിതന്‍ ഛേദമാത്ര‍!

ഹേ മൂന്നാനെ... ചൊല്ലുമോ വല്ലവിധം..‍‍ 
പഴുത്തപുണ്ണ്പോല്‍ കുത്തിപ്പറിച്ചീ 
നെഞ്ചിലടിയും ജീവാമൃതം, എന്തേ..
ചേര്‍ത്തീല നീയന്നാ വാടകച്ചീട്ടില്‍! 

ഹോ.. ചുടലപ്പറമ്പായി എന്നുള്ളം! 
എങ്ങാണ് മുത്തേ നീ.. സൌഖ്യമോ ഇന്ന്? 
ഇങ്ക് നല്‍കുന്നുവോ പോറ്റമ്മയങ്ങ്? 
തളിരിട്ടുവോ പിഞ്ചിളംമേനിയും? 
പൊന്നെ.. പൊട്ടിപ്പിളരുന്നെന്‍ നെഞ്ചകം
ശാപമിരന്നു വാങ്ങിടാമെനിയും ..
ഉരുകിയുരുകി തീര്‍ന്നുപോകട്ടെ
ഹതഭാഗ്യയാം ഈ മാതൃജന്മവും!"

കോലമാടും നവഭാരത ശില്‍പികളെ..
'ദീപസ്തംഭം മഹാശ്ചര്യം' പാടിയാടുമ്പോള്‍ 
കണ്ടാലുമീ അബലയാം ഭാരതപുത്രിയെ! 
ഓര്‍ത്താലും.. ഇവളേകശബ്ദിയല്ലെന്നത്!
വലിച്ചത് വട്ടിയാക്കാന്‍ നിങ്ങളോടുമ്പോള്‍ 
വഡ്ഢിക്കായി വഡ്ഢിയിലാക്കിടുന്നിവരും!
---------------------------------------------------------

[വാല്‍ക്കഷ്ണം:- തുച്ഛമായ വിലയില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് ലഭിക്കുന്നത് 
ഇന്ത്യയില്‍]


Monday, January 17, 2011

The Concealed Notion

************************************
Came without allurement,
Saw…on the eyeshore,
Heard just to earside
Is your breath my heart beat!!
But i was missing me!
Inquired…what are you for me!
Certain imperfect queries...
Shouldn't answered... Right?

Could it be defined as birth-relation!
That’s why our desires clash?
Can us simile this unity like shadow and object?
Oh… shadow won’t stay in obscurity!
But this oneness would be everlasting!!

When we turn around for Recollection,
it shows a while: But the desire
Turns to be if ‘I were..,’ which
Blocks me enjoy the present!

Breathing timings may be counted,
But- Its obvious the countless duration-
Of notion, that some one ruling me!
It Means to the extreme what It Says yoU!
----------------------------------------------------

Sunday, January 16, 2011

ഗന്ധര്‍വന്‍


****************************
അവന്‍ മഴ.. 
മണ്ണിനെ കാമിച്ച  
ഗന്ധര്‍വന്‍ !
നാദമാധുരിയാല്‍ , 
അവളെ മയക്കിയവന്‍ ! 

അവള്‍ , മണ്ണ്.. 
മറളായി.., 
ആ 
വശ്യഗാനം കാതോര്‍ത്ത്.. 
മക്കളെ മറക്കുന്നൊരമ്മ! 

അവര്‍ , മുടിയര്‍ മക്കള്‍ .. 
മരതകക്കല്ലൊളിതൂകും  
അമ്മതന്‍ ഉടയാട 
വലിച്ചുപറിച്ചും,
തന്‍കാര്യം നടത്തുന്നവര്‍ ! 

അവനവളെ.. 
ഇറുകിപ്പുണരുമ്പോ.. 
ഉലയുന്നവള്‍തന്‍ 
നാമമാത്ര സ്തനകുഞ്ചുകങ്ങള്‍ .   
തെറിച്ചുവീഴും.. 
മരവിച്ച സ്തന്യത്തുള്ളികള്‍ ,   
ഉരുണ്ടുരുണ്ടുലയ്ക്കുന്നത്...
അമ്മിഞ്ഞയുണ്ണും കുഞ്ഞുങ്ങളെ! 

കാമപരവശയ-
വളതറിയുന്നേയില്ല!  
ആലസ്യത്തില്‍ 
അവളപ്പോളുറങ്ങിയിരിക്കും!   
അവനപ്പോള്‍ ... 
അവളുടെ  വിയര്‍പ്പുചാലുകള്‍ 
ഒപ്പുകയായിരിക്കും!

പൊന്നിട്ട വയല്‍കന്യയെ 
അവനൊന്നു മോഹിച്ചാല്‍ ...
നഷ്ടകന്യാത്വത്തിലവള്‍ നീറിപ്പുകയും! 


ചെറ്റപ്പുരയെ 
അവനൊന്നു ചുംബിച്ചാല്‍ ..,
ഞെട്ടിത്തരിക്കും.. 
പുരതന്നാത്മാവ്‍!  


എന്നാല്‍ 
മട്ടുപ്പാവിലിവനണഞ്ഞാലോ... 
മറ്റൊന്നുംവേണ്ടെന്നും  
തോന്നിപ്പോകും!
മരതകപ്പട്ടു ചാര്‍ത്തി,   
മണ്ണിനെ.. 
ദീര്‍ഘസുമംഗലിയാക്കുന്ന
ആ..
ഗന്ധര്‍വനെക്കുറിച്ചെത്ര നാവ്!
--------------------------------------

അച്ഛമ്മയ്ക്കൊരു അശ്രുപൂജ


അച്ഛമ്മേ....
മാലേയക്കുളിരിന്‍
ഗൃഹാതുരത്വമായെന്നിലലിഞ്ഞ 
ആ ദിവ്യസാന്നിധ്യം 
മറക്കുവതെങ്ങനെ ഞാന്‍!



കണ്ടേന്‍ .. തൂവെള്ള ചമ്പകപൂവിന്‍
നിറം തോല്‍ക്കും തവ ചിറ്റാടയെ!
കേട്ടേന്‍ .. വീര്യം തുളുമ്പുമാ കഥകളും!
കൊണ്ടേന്‍ .. ഉള്ളത്തിലെന്നും 
തവ പതിപാരായണ ഭക്തിയും!!


ശിവശക്തിയായി
കാന്തനെ തുണച്ച മഹിളാരത്നമേ..
മണ്‍മറഞ്ഞെന്നാകിലും.... 
മറക്കുവതെളുതോ തവ പതീവ്രതം!!


മണ്ണായിമാറിയ മാരനായി,‍ 
കുന്നും കാടും താണ്ടി കണ്ടെടുത്തോരാ 
വാസനാകുസുമങ്ങളാല്‍ 
നീ ദിനവുമര്‍ച്ചിച്ച മാല്യം,
നവരത്നമാല്യത്തെ 
വെല്ലുമെന്നത്, സന്ദേഹമുണ്ടാമോ
ലവലേശലേശ,മൊരു ശിലയ്ക്ക്പോലും!!


നൈമിശഗേഹത്തിലെത്തിയ നാടോടിക്കാറ്റും പാടിപ്പുകളേറ്റിയ, 
ആ.. ഭര്‍തൃഭക്തിയി,ലനസൂയദേവിയും 
അസൂയപ്പെട്ടെന്നാകില്‍
അതിശയോക്തിയുണ്ടാമോ അതിലല്‍പവും!!

ഹന്ത.. തൃണസമാനനാമീ ഞാന്‍
എന്തോതുവാനാ പ്രാഭവം!

പാതിനിറഞ്ഞ വാസനക്കുഴമ്പുകളും..
രാമച്ചഗന്ധിയാം പൊന്‍വിശറിയും..
ദിനം സാഷ്ടാംഗപ്രണാമപുണ്യത്താല‍,- ‍
ഹങ്കാരമേറിയ പാദരക്ഷകളും..
കണ്ണിന്നാടയായിക്കളിച്ച്‌,
കൊതിതീരാത്ത കണ്ണടയും..
വെള്ളിവെയ്ക്കാത്ത കുന്തളത്തില്‍
കള്ളിയായൊളിച്ച കേശക്കൊളുത്തുകളും..
കൂരിരുട്ടിലിങ്ങിരിപ്പൂ കഥയറിയാതെ!

നശിക്കില്ലാ തവ‍ നിനവുകള്‍ ..
ചോരില്ലാ തവ ചൈതന്യം..
കാണുവതല്ലെനി നിലാവുതിര്‍ക്കുമാ 
വദനചേതന...
നേടുവതല്ലെനി തവ സത്വസാമീപ്യം..
എങ്കിലും സ്നേഹമൂര്‍ത്തേ..
സ്വീകരിച്ചീടേണമേ...
ബാഷ്പാഞ്ചലിയിലാഴ്ന്നൊരെന്‍
ആത്മ പ്രണാമം!
-----------------------------------
അനസൂയാദേവി - പാതിവ്രത്യത്തിന്റെ മകുടോദാഹരണം


(Maathrubhoomi)
(Kerala Koumudi)