--------------------------------------------------------------
എന്തിങ്ങ് ചൊല്‍വു ഞാന്‍ ആ തിരുമുമ്പില്‍
എത്രയോ തുച്ഛമെന്‍ പദസമ്പാദ്യവും!
എന്ത് ഞാന്‍ അറിവതും ആ മാഹാത്മ്യം!
എന്തോതിയാലും എങ്ങുംതൊടാതല്ലേ പോവതും!
ബ്രാഹ്മണര്‍ ബ്രഹ്മനും മേലെയക്കാലം
ഗുരുപവനേശ്വര സന്നിധി പുല്‍കുവാന്‍
അവര്‍ണ്ണര്‍ക്കവദൂധനായ് നിന്നൊരങ്ങയെ
ഹന്ത; മറക്കുവതെങ്ങനെ മലനാട്!
പിലിക്കോടിന്‍ പീലിപ്പുല്‍ക്കൊടിപോലും
മെത്തും പെരുമയാല്‍ തല നിവര്‍ത്തുമാ
പുണ്യനാമമൊരുമാത്ര ശ്രവിക്കുകില്‍ !
മീതെ ഞാന്‍ ചൊല്‍വതുമെന്തിനി!
വെള്ളക്കാരോടടരാടിയാദ്യം വലതിനൊപ്പം ,
പിന്നിടതു ചേര്‍ന്ന് പാടുംപടവാളായ്
തുരത്തിയോടിച്ചാ തിണ്ടാടിയെത്തിയ ഖലരെ!
ശേഷം സ്ഥാനമാനാദികളില്‍ കാംക്ഷയേ തീണ്ടാതെ
കടിഞ്ഞാണിട്ടാന്‍ തന്‍ രാഷ്ട്രീയത്തേരോട്ടവും!
ക്ലിഷ്ടമേറ്റമാ കാരാഗ്രഹവാസം കൊണ്ടുത്തന്ന
ചിറ്റമ്മമ്മമാരാം മറ്റുമൊഴിറാണിമാരൊത്ത്
അക്ഷരങ്ങളറിവാ,യീ നാടിനു നേദിച്ചു.
യുവത്വത്തിനേകി വ്യഖ്യാനം നിത്യഹരിതം,
സപത്നിയായ് സാഹിത്യം, സാദരം-
ഭക്തിയ്ക്കുചാര്‍ത്തി സുഭദ്രമാം സ്ഥാനവും!
പോത്തിനെ പരംപൊരുളായ് കണ്ടൊരീ നാട്ടില്‍ ,
ഈശ്വരന്‍ വൃക്ഷപ്പ്രഭുവായ് വാണൊരീ ഭൂവില്‍,
സര്‍വ്വസമ്പൂജ്യ നാരിയെ ദൈവമായിക്കണ്ടൊ
രാസിദ്ധാന്തമി,ന്നും വിളങ്ങുന്നൊരു വിളക്കായ്!
ഹസിച്ചതില്ലാരുമേയതൊരു ഭ്രാന്തായ്,
കുരച്ചതുമില്ലിന്നോളമേതു യുക്തിവാദിയും!
മഞ്ഞത്തൂരിന്‍ മനസ്സേന്തിയ മഹാനുഭവ;
എത്രയോ മ്ലേച്ഛമിന്നിന്‍ കിടപ്പുകളിങ്ങ്
ഭവാന്റഭാവം തീര്‍ത്ത പെരുംഗര്‍ത്തമെനി
നികത്തുവതെങ്ങനെയെന്നതുമറിവീല..
ദൈവത്തിന്‍ സ്വന്തമീ നാടെന്ന് പഴമൊഴി
ദൈവവും ഭയന്നീവഴിവിട്ടെന്ന് പുതുമൊഴി!
മനസ്സില്‍ മായാതുണ്ടൊരു ഭൂതകാലം
എന്നച്ഛന്‍വീട്ടിലെ ബാല്യകാലം..
മര്‍ക്കടനെപ്പോല്‍ മരംകേറി മറിഞ്ഞപ്പോഴും
മൂഷികനെപ്പോല്‍ അട്ടത്തോടിനടന്നപ്പോഴും
അറിഞ്ഞതില്ല ഞാന്‍ വിണ്‍താരമൊന്നാ
ചാരുകസേരയില്‍ ശോഭിച്ചിരുന്നതും!
വല്ലാതെ വൈകി ഞാനങ്ങയെ തെല്ലൊന്നറിയാനായ്
ഇന്നിപ്പോള്‍ ഇണ്ടലതൊന്നുമാത്രം ബാക്കിയായ്!
പാടേ പൊലിമയില്ലാത്തൊരെന്‍ ദേഹാംബരം
ഈ ദേഹി,യിട്ടെറിഞ്ഞകലും മുന്നേ;
അങ്ങേ മാഹാത്മ്യമല്‍പമീ മഹീതലത്തില്‍
മൊഴിയുവാനുതകിയാല്‍ ധന്യം ധന്യമെന്‍ ജന്മം!
----------------------------------------------------------------------
എന്തിങ്ങ് ചൊല്‍വു ഞാന്‍ ആ തിരുമുമ്പില്‍
എത്രയോ തുച്ഛമെന്‍ പദസമ്പാദ്യവും!
എന്ത് ഞാന്‍ അറിവതും ആ മാഹാത്മ്യം!
എന്തോതിയാലും എങ്ങുംതൊടാതല്ലേ പോവതും!
ബ്രാഹ്മണര്‍ ബ്രഹ്മനും മേലെയക്കാലം
ഗുരുപവനേശ്വര സന്നിധി പുല്‍കുവാന്‍
അവര്‍ണ്ണര്‍ക്കവദൂധനായ് നിന്നൊരങ്ങയെ
ഹന്ത; മറക്കുവതെങ്ങനെ മലനാട്!
പിലിക്കോടിന്‍ പീലിപ്പുല്‍ക്കൊടിപോലും
മെത്തും പെരുമയാല്‍ തല നിവര്‍ത്തുമാ
പുണ്യനാമമൊരുമാത്ര ശ്രവിക്കുകില്‍ !
മീതെ ഞാന്‍ ചൊല്‍വതുമെന്തിനി!
വെള്ളക്കാരോടടരാടിയാദ്യം വലതിനൊപ്പം ,
പിന്നിടതു ചേര്‍ന്ന് പാടുംപടവാളായ്
തുരത്തിയോടിച്ചാ തിണ്ടാടിയെത്തിയ ഖലരെ!
ശേഷം സ്ഥാനമാനാദികളില്‍ കാംക്ഷയേ തീണ്ടാതെ
കടിഞ്ഞാണിട്ടാന്‍ തന്‍ രാഷ്ട്രീയത്തേരോട്ടവും!
ക്ലിഷ്ടമേറ്റമാ കാരാഗ്രഹവാസം കൊണ്ടുത്തന്ന
ചിറ്റമ്മമ്മമാരാം മറ്റുമൊഴിറാണിമാരൊത്ത്
അക്ഷരങ്ങളറിവാ,യീ നാടിനു നേദിച്ചു.
യുവത്വത്തിനേകി വ്യഖ്യാനം നിത്യഹരിതം,
സപത്നിയായ് സാഹിത്യം, സാദരം-
ഭക്തിയ്ക്കുചാര്‍ത്തി സുഭദ്രമാം സ്ഥാനവും!
പോത്തിനെ പരംപൊരുളായ് കണ്ടൊരീ നാട്ടില്‍ ,
ഈശ്വരന്‍ വൃക്ഷപ്പ്രഭുവായ് വാണൊരീ ഭൂവില്‍,
സര്‍വ്വസമ്പൂജ്യ നാരിയെ ദൈവമായിക്കണ്ടൊ
രാസിദ്ധാന്തമി,ന്നും വിളങ്ങുന്നൊരു വിളക്കായ്!
ഹസിച്ചതില്ലാരുമേയതൊരു ഭ്രാന്തായ്,
കുരച്ചതുമില്ലിന്നോളമേതു യുക്തിവാദിയും!
മഞ്ഞത്തൂരിന്‍ മനസ്സേന്തിയ മഹാനുഭവ;
എത്രയോ മ്ലേച്ഛമിന്നിന്‍ കിടപ്പുകളിങ്ങ്
ഭവാന്റഭാവം തീര്‍ത്ത പെരുംഗര്‍ത്തമെനി
നികത്തുവതെങ്ങനെയെന്നതുമറിവീല..
ദൈവത്തിന്‍ സ്വന്തമീ നാടെന്ന് പഴമൊഴി
ദൈവവും ഭയന്നീവഴിവിട്ടെന്ന് പുതുമൊഴി!
മനസ്സില്‍ മായാതുണ്ടൊരു ഭൂതകാലം
എന്നച്ഛന്‍വീട്ടിലെ ബാല്യകാലം..
മര്‍ക്കടനെപ്പോല്‍ മരംകേറി മറിഞ്ഞപ്പോഴും
മൂഷികനെപ്പോല്‍ അട്ടത്തോടിനടന്നപ്പോഴും
അറിഞ്ഞതില്ല ഞാന്‍ വിണ്‍താരമൊന്നാ
ചാരുകസേരയില്‍ ശോഭിച്ചിരുന്നതും!
വല്ലാതെ വൈകി ഞാനങ്ങയെ തെല്ലൊന്നറിയാനായ്
ഇന്നിപ്പോള്‍ ഇണ്ടലതൊന്നുമാത്രം ബാക്കിയായ്!
പാടേ പൊലിമയില്ലാത്തൊരെന്‍ ദേഹാംബരം
ഈ ദേഹി,യിട്ടെറിഞ്ഞകലും മുന്നേ;
അങ്ങേ മാഹാത്മ്യമല്‍പമീ മഹീതലത്തില്‍
മൊഴിയുവാനുതകിയാല്‍ ധന്യം ധന്യമെന്‍ ജന്മം!
----------------------------------------------------------------------

No comments:
Post a Comment