വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

Welcome to all, those who loves literatures both Malayalam and English. Healthy appreciations and criticisms are highly appreciated. I believe that's the only way to improve a writer.

I never proclaim that I'm a best writer. Your valuable words are only my inspiration and instigation!

Hopefully....

വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

The above said is my own quote!
This is my own assessment about me.
To this hurtful world,
My hurt heart is
My success and foil!!
But I love it!
Have the best to all!
My sincere wishes....

Wednesday, March 16, 2011

ജപ്പാന്‍

*************

ജപ്പാന്‍
ഉദ്യസൂര്യരെ പെറ്റൊരമ്മ...
സൃഷ്ടിയില്‍ സ്ഥിതി മറന്ന,
യജ്ഞപ്പശുക്കളേപ്പോല്‍ യാത്രയായ 
മക്കളെ കണ്ടുനിന്ന,
ഭാഗ്യഹീനയാമമ്മ!
യജ്ഞാചാര്യചമഞ്ഞതവള്‍തന്‍ ജനനിയും!
കണ്ണീര്‍ഗ്രന്ഥിപോലുമില്ലാതെ
അബലാബലയവളിന്ന്!
ഫുകുഷിമയില്‍ പുകയുന്നതാ ഉള്ളം!

യജ്ഞപ്പശുക്കളെയനവധിയെരിച്ചു    
യോകോഹാമയിലാദ്യം!
താറുമാറായിപ്പോയവള്‍ക്ക്  
തണലേകി വന്നാന്‍ ചിലരും.  
സാന്ത്വനസൂക്തം പൊഴിച്ച  
സുഹൃത് വൃന്ദത്തിന്‍
കുടിലതയുമറിഞ്ഞില്ലവള്‍.
ബന്ധുബലശക്തിയാല്‍ 
സന്തതം മെല്ലെ മറന്നനേരം...
ഹിരോഷിമയെ ചാരമാക്കിയവര്‍ ,
നിണമൂറ്റി പിണമാക്കി 
നാഗസാക്കിയെ! 
തൊട്ടുതീര്‍ന്നില്ലിന്നുമവളാ ചാരം!
തങ്കക്കുടംപോലവള്‍ പെറ്റ മക്കളെ,
തിങ്കള്‍ക്കറയാക്കി തീര്‍ത്തവര്‍!  ‍
നൈരാശ്യരാശിയില്‍
മന്ദമാക്കിയവള്‍ തന്‍ പ്രജനനവും!

ആളിക്കത്തിയ തീക്കാറ്റണച്ച്  
ആര്‍ദ്രമായി വസന്തവും 
കാത്തിരിക്കുംന്നേരം...
കോബിനെ കുഴച്ചുമറിച്ചു
പിന്നെയുമാ പൄഥ്വി!
പറിച്ചെടുത്തതവള്‍തന്‍ കരളെങ്കിലും
പതംപറഞ്ഞഴുതില്ലവള്‍!
പത്തൊമ്പതാംവയസ്സൊരു  
വൃദ്ധിസന്തായി ഗണിച്ചു
വൈതരണീനദി നീന്തിയെങ്കിലും
ഇരുപതിലുമെത്തിയീ അശനിപാതം!

ഇന്നും ധരയായി സംഹാരരുദ്ര!
ഇവളൊന്നു നിനച്ചാലേ..
നാമാവശേഷയവള്‍ !
പിന്നെയിമ്മട്ടൊരുമ്പട്ട്‍
വഹ്നിയും  വെള്ളവുമാം
ഭൂതങ്ങളൊത്ത് കൂടിയാലോ!!! 


അമ്മേ...ഭൂമി  
ജീവച്ഛവമായി ജപ്പാന്‍..
എന്തവള്‍തന്‍ കുറ്റം..
അവളും നിന്‍ മകള്‍ ..
എന്തിനിങ്ങനെ സങ്കടക്കടലിലാഴ്ത്തുന്നു?
കനിവന്യേ..
കണ്ണാമവള്‍തന്‍ കിടാങ്ങളെ കൊന്ന്   
പെറ്റവയറിനെ പെടാപ്പാടിലാഴ്ത്തുന്ന 
നീയുമൊരമ്മ!
സര്‍വ്വംസഹയും,സര്‍വ്വംധരയുമായി 
സര്‍വ്വരും വാഴ്ത്തുന്നവള്‍ !!    
 
ഇല്ലാ..വിലപിയ്ക്കില്ലിനിയുമാ ജപ്പാന്‍ !
പക്ഷെ.. ഒന്നോര്‍ക്കുക....
അവളുമൊരമ്മ!
മൂകമൊഴുകുമാ
കണ്ണീര്‍ക്കടല്‍  
മുക്കിക്കൊല്ലാതിരിക്കട്ടെ 
അവള്‍തന്‍ സോദരരെ!
----------------------------------
അല്‍പം വിവരണം 
പ്രകൃതിദുരന്തവും ആണവദുരന്തവും ഏറ്റവുംകൂടുതല്‍ വേട്ടയാടിയത് ജപ്പാനെ! അതില്‍ കാഠിന്യമേറിയത്‌ താഴെ പറയുന്നവ
ആദ്യത്തെ ദുരന്തം: യോകോഹാമയിലെ ഭൂകമ്പം, സംഭവിച്ചത് 1923ല്‍ അന്ന് മണ്‍മറഞ്ഞത് ഒന്നരലക്ഷത്തോളം ജനങ്ങള്‍
അടുത്തത്:   1945ല്‍ അടുപ്പിച്ചു രണ്ടു ദുരന്തം, ആരും മറക്കാനിടയില്ലാത്ത ഹിരോഷിമാ നാഗസാക്കി സ്ഫോടനങ്ങള്‍ ! 
പിന്നെ: കോബിലെ ഭൂകമ്പം 1995ല്‍  ! അന്ന് മരിച്ചത് രണ്ടുലക്ഷം ജനങ്ങള്‍ ! 
വീണ്ടും: ഇപ്പോളിതാ Sendaiല്‍  ദുരന്തം ഭൂകമ്പത്തിന്റേം സുനാമിയുടേം രൂപത്തില്‍
ഇനിയെങ്കിലും ആ നാട്ടുകാര്‍ക്ക് ഒന്നും വരുത്തല്ലേ എന്ന പ്രാര്‍ത്ഥനയോടെ...

No comments:

Post a Comment