--------------
ഓര്‍ക്കുവാനല്‍പം
ക്ളിഷ്ടമാമൊരു നാമധേയമിത്!
വരിക..
ദശാനനാദിതന്‍ ദര്‍പ്പമുറങ്ങുന്ന,
രാമായണക്കാറ്റുറങ്ങുമാ
ലങ്കയെ കണ്ടിടാം.
ശോകമായിപ്പോയ
അശോകവും നില്‍പ്പുണ്ടങ്ങ്!
ഹ..ചോടെ,
മുട്ടില്‍ മുഖമണച്ചിരിപ്പിവളാര്!
മുണ്ഡിയിലങ്ങിങ്ങു ജടയും,
കരിതന്‍ വപുവും,
കറ്റക്കാര്‍വേണി
സീതയല്ലിതെന്ന് നിശ്ചയം!
ഇവളത്രേ ത്രിജട, വിഭീഷണ പുത്രി!
വരുഷമൊത്തൊരാ രാവണപുരിയിലെ,
ചെന്നായ്ത്തോലിട്ടൊരാട്ടിന്കു ട്ടി!
ത്രേതായുഗത്തിന്‍ അഴലിന്‍ മുത്തിനെ
അലിവോടെ പാര്‍ത്തവളിവള്‍!
പേടമാനിനെ പുലികളെന്നപോല്‍
പുലഭ്യം വര്‍ഷിച്ചു വൈദേഹിയെ
പിച്ചിച്ചീന്തുവാനാഞ്ഞ നിശാചരികളെ,
വിടരുംമൊട്ടിന്‍ നൈര്‍മല്ല്യം
ചൊല്ലിപ്പഠിപ്പിച്ചവള്‍ !
പ്രത്യുഷസ്വപ്നേ, ലങ്കാപതനമന്ന്
മുന്നമറിഞ്ഞവള്‍ക്കിന്ന് നിദ്രയന്യം!
ശിഥിലയാം രാത്രി ഭയക്കുന്നവളി ന്ന്!
വെറുപ്പൂ ഘോരനാം പകലിനെയും!
എന്തിനേറെ കഥിപ്പൂ..
രക്ഷോനാരിയിവള്‍ മര്‍ത്ത്യരെ ഭയന്നാര്‍ക്കുന്നു..
"അന്നൊരേഒരു സീത, ഇന്ന്..ഇന്നായിരം സീതമാര്‍!
രാവണനന്നേകന്‍, ഇന്നോ..ഇന്നെണ്ണമറ്റ രാവണരും!
മുച്ചൂടുംമുടിയ്ക്കുന്നീനാടിനെ മര്‍ത്യരാക്ഷസര്‍!
സ്വാംഗങ്ങളറുത്തുമാറ്റും സ്വതനുവെ,
വികലബുദ്ധികള്‍ ഇവരെന്തേ അറിയാത്തതും!"
"വാരിദനാദം നിന്ദ്യമാം
രാമരാവണാടര്‍ക്കളത്തില്‍
ശിരസ്സറ്റ കബന്ധങ്ങളെത്രയോ-
കണ്ടു ഞാനെങ്കിലും,
തളര്‍ന്നില്ലന്നുമാനസം! .
എന്നാല്‍.. ജീവനിശ്വാസത്തിനു വേമ്പി,
അമ്മതന്‍ ഉദരം ഭേദിച്ചൊരീ-
അല്പശരീരിയെക്കണ്ട്..
ഹാ..നെഞ്ചകം പൊട്ടിപ്പിളരുന്നി ന്ന്!
മര്യാദാപുരുഷോത്തമ.. ഇന്നെങ്ങു നീ..
വില്ലെടുക്കൂ..
നിര്‍ലജ്ജം കൊന്നൊടുക്കുകീ
നരാധമരാം സൂത്രധാരരെ! "
--------------------------------------------------------------


No comments:
Post a Comment