****************************
അവന്‍ മഴ.. മണ്ണിനെ കാമിച്ച
ഗന്ധര്‍വന്‍ !
നാദമാധുരിയാല്‍ ,
അവളെ മയക്കിയവന്‍ !
അവള്‍ , മണ്ണ്..
മറളായി..,
ആ
വശ്യഗാനം കാതോര്‍ത്ത്..
മക്കളെ മറക്കുന്നൊരമ്മ!
അവര്‍ , മുടിയര്‍ മക്കള്‍ ..
മരതകക്കല്ലൊളിതൂകും
അമ്മതന്‍ ഉടയാട
വലിച്ചുപറിച്ചും,
തന്‍കാര്യം നടത്തുന്നവര്‍ !
അവനവളെ..
ഇറുകിപ്പുണരുമ്പോ..
ഉലയുന്നവള്‍തന്‍
നാമമാത്ര സ്തനകുഞ്ചുകങ്ങള്‍ .
തെറിച്ചുവീഴും..
മരവിച്ച സ്തന്യത്തുള്ളികള്‍ ,
ഉരുണ്ടുരുണ്ടുലയ്ക്കുന്നത്...
അമ്മിഞ്ഞയുണ്ണും കുഞ്ഞുങ്ങളെ!
കാമപരവശയ-
വളതറിയുന്നേയില്ല!
ആലസ്യത്തില്‍
അവളപ്പോളുറങ്ങിയിരിക്കും!
അവനപ്പോള്‍ ...
അവളുടെ വിയര്‍പ്പുചാലുകള്‍
ഒപ്പുകയായിരിക്കും!
പൊന്നിട്ട വയല്‍കന്യയെ
അവനൊന്നു മോഹിച്ചാല്‍ ...
നഷ്ടകന്യാത്വത്തിലവള്‍ നീറിപ്പുകയും!
ചെറ്റപ്പുരയെ
അവനൊന്നു ചുംബിച്ചാല്‍ ..,
ഞെട്ടിത്തരിക്കും..
പുരതന്നാത്മാവ്‍!
എന്നാല്‍
മട്ടുപ്പാവിലിവനണഞ്ഞാലോ...
മറ്റൊന്നുംവേണ്ടെന്നും
തോന്നിപ്പോകും!
മരതകപ്പട്ടു ചാര്‍ത്തി,
മണ്ണിനെ..
ദീര്‍ഘസുമംഗലിയാക്കുന്ന
ആ..
ഗന്ധര്‍വനെക്കുറിച്ചെത്ര നാവ്!
--------------------------------------

No comments:
Post a Comment