************************
"അപഹാസ്യയാമൊരു അമ്മയത്രേ ഞാന്‍!
കര്‍പ്പൂരനാളമായി കത്തുമോരമ്മ,
ദേഹിയറിഞ്ഞു ദേഹമറിഞ്ഞു, വൃഥാ
കുയിലിന്‍ കുഞ്ഞൊന്നിനെ പെറ്റൊരു കാക്ക!
ചില്ലിക്കാശിനായി എന്‍ ഗര്‍ഭപാത്രത്തെ
വാടകച്ചീട്ടില്‍ പതിപ്പിച്ചോരധമ!
കിടാങ്ങള്‍, ഇവര്‍തന്‍ പശി പൊറാഞ്ഞ്
അഹോ.. ചെയ്തുപോയാകൃത്യമത് ഞാന്‍!
നൊന്തിഴഞ്ഞു പെറ്റുവെങ്കിലും
ചുരത്തീല ഞാനീ മാറിടം!
എന്തിനേറെ പേര്‍ത്തു ചൊല്ലേണ്ടു..
ഒരുമാത്ര കണ്ടീല ഞാനെന്‍
പൈതലിന്‍ ഓമല്‍ പൂമുഖവും!
അറ്റുവീ അമ്മതന്‍ ബന്ധവും
പൊക്കിള്‍ക്കൊടിതന്‍ ഛേദമാത്ര!
ഹേ മൂന്നാനെ... ചൊല്ലുമോ വല്ലവിധം..
പഴുത്തപുണ്ണ്പോല്‍ കുത്തിപ്പറിച്ചീ
നെഞ്ചിലടിയും ജീവാമൃതം, എന്തേ..
ചേര്‍ത്തീല നീയന്നാ വാടകച്ചീട്ടില്‍!
ഹോ.. ചുടലപ്പറമ്പായി എന്നുള്ളം!
എങ്ങാണ് മുത്തേ നീ.. സൌഖ്യമോ ഇന്ന്?
ഇങ്ക് നല്‍കുന്നുവോ പോറ്റമ്മയങ്ങ്?
തളിരിട്ടുവോ പിഞ്ചിളംമേനിയും?
പൊന്നെ.. പൊട്ടിപ്പിളരുന്നെന്‍ നെഞ്ചകം
ശാപമിരന്നു വാങ്ങിടാമെനിയും ..
ഉരുകിയുരുകി തീര്‍ന്നുപോകട്ടെ
ഹതഭാഗ്യയാം ഈ മാതൃജന്മവും!"
കോലമാടും നവഭാരത ശില്‍പികളെ..
'ദീപസ്തംഭം മഹാശ്ചര്യം' പാടിയാടുമ്പോള്‍
കണ്ടാലുമീ അബലയാം ഭാരതപുത്രിയെ!
ഓര്‍ത്താലും.. ഇവളേകശബ്ദിയല്ലെന്നത്!
വലിച്ചത് വട്ടിയാക്കാന്‍ നിങ്ങളോടുമ്പോള്‍
വഡ്ഢിക്കായി വഡ്ഢിയിലാക്കിടുന്നിവരും!
---------------------------------------------------------
[വാല്‍ക്കഷ്ണം:- തുച്ഛമായ വിലയില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് ലഭിക്കുന്നത്
ഇന്ത്യയില്‍]

No comments:
Post a Comment