*********************************
കണ്ടേനെന്‍ ജാലകവാതില്‍ക്കല്‍
രണ്ടു കോമളനയനങ്ങള്‍ .
ഒട്ടൊരു കൌതുകത്താലൊന്നു
പുഞ്ചിരിക്കാന്‍ തുനിഞ്ഞനേരം..
അമ്പരന്നോടി മറഞ്ഞാ മുഖം!
പിന്നെയുമതാ..തൊടിയിലാ മുഖം..
മണ്ണിലെന്തോ തിരഞ്ഞുകൊണ്ടെന്നപോലെ!
ഓടിച്ചെന്നു പിടിച്ചവള്‍തന്‍ കയ്യില്‍ ..
പേടിച്ചരണ്ടഭാവമാ പേടമാന്‍മിഴിയില്‍ ..
രോദനം വെമ്പല്‍കൊണ്ടാ നല്ലോമല്‍ ചുണ്ടിലും..
"പേടിക്കായ്ക കുഞ്ഞേ..
നല്ലൊരേട്ടന്‍ ഞാന്‍.. .
ആര് നീ ഓമനേ...
എന്തിങ്ങു വന്നതും?"
പറയുന്നീലവളൊന്നും..
കുനിഞ്ഞുവാമുഖം
വീണ്ടുമെന്തിനോ തിരയുന്നപോലെ!
പിന്നെയും ചോദ്യശരങ്ങളെയ്ത-
ല്‍പം ശുണ്ഠിയോടെ...
ആരുവാന്‍ നിന്നച്ഛന്‍
നിന്‍ അമ്മയുമാര്‍ ?
എന്തിങ്ങു പോന്നതും?
ചൊല്ലൂ മടിയാതെ!
"അപ്പാവുമമ്മാവുമില്ലൈ എങ്കളുക്ക് ..!"
ഞെട്ടിത്തിരിഞ്ഞു..
ഞാനാ പിന്‍സ്വരം കേള്‍ക്കവേ!
അപ്പോളതാ ഒരു നാടോടിബാലന്‍ ..
അയഞ്ഞൊരു കുപ്പായവും,
മുതുകില്‍ ..
ആനപോലൊരു ചാക്കും,
ദീനമാം നോട്ടവും..
തെല്ലുവളഞ്ഞൊരാ നില്‍പ്പും,
വല്ലാതെ നൊമ്പരപ്പെടുത്തുമാരെയും!
"ഇവള്‍ തേന്‍മൊളി...
എന്നുടെയ പേശാത്ത, കേക്കാത്ത..
പൊന്നനുസത്തി!
അപ്പാവുമമ്മാവും..
പോയിട്ടേന്‍... കടവുള്‍കിട്ടെ!
ഇവള്‍താന്‍ എനക്കെല്ലാമേ!
നിസ്സംഗതയിലതും ചൊല്ലി
അരുമയാം പെങ്ങളെ
മാറോടടക്കി പോകുമായേട്ടനെ,
സജല,മവ്യക്തം മിഴികളാല്‍
നോക്കിനിന്നുപോയി..
വയസ്സ് പത്തെത്തിയ,
ഞാനാം.. ബാലനും!
തേന്‍ മൊഴിയാത്ത..
മധുസ്വനമറിയാത്ത..
കപടലോകത്തെ,
കഴുകന്‍കണ്ണുകളറിയാത്ത..
തേന്‍മൊഴി!
അഞ്ചിന്ദ്രിയങ്ങളിങ്ങ് വേലചെയ്കെ..
ജീവിക്ക ദുസ്സഹം!
പിന്നതില്‍ രണ്ടു
വേലയും ചെയ്യാതിരിക്കുകില്‍ !!!
ഹാ.. ചൊല്‍വതെന്തു.. കഷ്ടമെന്നല്ലാതെ!
വിധിതന്‍ വിതാനമിത്രയും ക്രൂരമോ!
ഒട്ടൊരു കൌതുകത്താലൊന്നു
പുഞ്ചിരിക്കാന്‍ തുനിഞ്ഞനേരം..
അമ്പരന്നോടി മറഞ്ഞാ മുഖം!
പിന്നെയുമതാ..തൊടിയിലാ മുഖം..
മണ്ണിലെന്തോ തിരഞ്ഞുകൊണ്ടെന്നപോലെ!
ഓടിച്ചെന്നു പിടിച്ചവള്‍തന്‍ കയ്യില്‍ ..
പേടിച്ചരണ്ടഭാവമാ പേടമാന്‍മിഴിയില്‍ ..
രോദനം വെമ്പല്‍കൊണ്ടാ നല്ലോമല്‍ ചുണ്ടിലും..
"പേടിക്കായ്ക കുഞ്ഞേ..
നല്ലൊരേട്ടന്‍ ഞാന്‍.. .
ആര് നീ ഓമനേ...
എന്തിങ്ങു വന്നതും?"
പറയുന്നീലവളൊന്നും..
കുനിഞ്ഞുവാമുഖം
വീണ്ടുമെന്തിനോ തിരയുന്നപോലെ!
പിന്നെയും ചോദ്യശരങ്ങളെയ്ത-
ല്‍പം ശുണ്ഠിയോടെ...
ആരുവാന്‍ നിന്നച്ഛന്‍
നിന്‍ അമ്മയുമാര്‍ ?
എന്തിങ്ങു പോന്നതും?
ചൊല്ലൂ മടിയാതെ!
"അപ്പാവുമമ്മാവുമില്ലൈ എങ്കളുക്ക് ..!"
ഞെട്ടിത്തിരിഞ്ഞു..
ഞാനാ പിന്‍സ്വരം കേള്‍ക്കവേ!
അപ്പോളതാ ഒരു നാടോടിബാലന്‍ ..
അയഞ്ഞൊരു കുപ്പായവും,
മുതുകില്‍ ..
ആനപോലൊരു ചാക്കും,
ദീനമാം നോട്ടവും..
തെല്ലുവളഞ്ഞൊരാ നില്‍പ്പും,
വല്ലാതെ നൊമ്പരപ്പെടുത്തുമാരെയും!
"ഇവള്‍ തേന്‍മൊളി...
എന്നുടെയ പേശാത്ത, കേക്കാത്ത..
പൊന്നനുസത്തി!
അപ്പാവുമമ്മാവും..
പോയിട്ടേന്‍... കടവുള്‍കിട്ടെ!
ഇവള്‍താന്‍ എനക്കെല്ലാമേ!
നിസ്സംഗതയിലതും ചൊല്ലി
അരുമയാം പെങ്ങളെ
മാറോടടക്കി പോകുമായേട്ടനെ,
സജല,മവ്യക്തം മിഴികളാല്‍
നോക്കിനിന്നുപോയി..
വയസ്സ് പത്തെത്തിയ,
ഞാനാം.. ബാലനും!
തേന്‍ മൊഴിയാത്ത..
മധുസ്വനമറിയാത്ത..
കപടലോകത്തെ,
കഴുകന്‍കണ്ണുകളറിയാത്ത..
തേന്‍മൊഴി!
അഞ്ചിന്ദ്രിയങ്ങളിങ്ങ് വേലചെയ്കെ..
ജീവിക്ക ദുസ്സഹം!
പിന്നതില്‍ രണ്ടു
വേലയും ചെയ്യാതിരിക്കുകില്‍ !!!
ഹാ.. ചൊല്‍വതെന്തു.. കഷ്ടമെന്നല്ലാതെ!
വിധിതന്‍ വിതാനമിത്രയും ക്രൂരമോ!
-------------------------------------
(വെറുമൊരു ഭാവന.)

No comments:
Post a Comment