വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

Welcome to all, those who loves literatures both Malayalam and English. Healthy appreciations and criticisms are highly appreciated. I believe that's the only way to improve a writer.

I never proclaim that I'm a best writer. Your valuable words are only my inspiration and instigation!

Hopefully....

വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

The above said is my own quote!
This is my own assessment about me.
To this hurtful world,
My hurt heart is
My success and foil!!
But I love it!
Have the best to all!
My sincere wishes....

Saturday, January 15, 2011

കൃഷ്ണാവതാരം



*********************
"സ്വാമിന്‍..
ആലസ്യം ഏറെയുണ്ടു മേ..
നാളിന്നു കാര്‍ത്തികയല്ലോ.
കിട്ടുമോ..
നമുക്കീ സൂനുവെയെങ്കിലും!
ആറുപെറ്റു...
ആറും പോയൊരു
ഹതഭാഗ്യ ഞാന്‍!
വിങ്ങുമീ മാറിടമൊന്നു
ചുരത്തുവാനൊക്കാത്ത,  
കാലനുംകൈവിട്ട കേവല!
കരുണയന്ന്യേ.. 
കുഞ്ഞിളംകാല്‍
പിടിച്ചാഞ്ഞടിക്കുമെന്‍ 
ഭ്രാതനെ ഓര്‍ത്തഹോ..
തളരുന്നൂ തനുവും!




ഹാ.. ദൈവമേ..കാണുവാന്‍
വയ്യെനിയ്ക്കെനിയൊരരുംകൊല!
ത്രാണിയില്ല മേ താങ്ങുവാനും!
ക്രൂരനാം കംസന്‍തന്‍ 
വിധിഹിതം ഹനിപ്പാന്‍ ‍
ചീന്താവതോ വിടരുമീമൊട്ടിനെ!"
"നാരായണാ നരസഖെ...
നീയേ .. പാഹി മേ..!


ശിശുഹത്യയൊന്നാണു

തവഹിതമാകിലോ..
ഹനിക്കേണമേ...
എന്‍ ദോഹദത്തിലന്നെയീയുണ്ണിയെ!


ഇല്ലാ..കൊടുക്കില്ല...
ഞാനീബാലനെയാ  ഘോരന്!
ഞാനേ കൊന്നേക്കാമിവനെ
പെറ്റിട്ട മാത്രയില്‍ !"


ഈവിധം പേര്‍ക്കുംതന്‍
പത്നിയെക്കണ്ട്,
മുട്ടുവാക്കൊട്ടു തേടി  
വസുദേവനും വേമ്പിനാന്‍!


നെഞ്ചുപിളര്‍ക്കുമാ രോദനം 
പൊറാഞ്ഞയ്യോ..
കാര്‍ത്തികയോ... സത്വരമോടി,
തള്ളിവിട്ടാ പാവം രോഹിണിയെ!
സാധ്വീമണി രോഹിണി...
സര്‍വംതകര്‍ന്നു പൊട്ടിക്കരഞ്ഞാ
ജഗന്നിയന്താവോടു കെഞ്ചിനാള്‍ ..
"ഭോ..ശൌരേ..
താങ്ങാന്‍‍വയ്യീ ദോഹദതന്‍ രോദനം!  
പുണ്യമെനിയ്ക്കേതാനുമുണ്ടേല്‍ ..     
ഏകിടാമെല്ലാമീമര്‍ത്യപുത്രിയ്ക്ക്!  
തെറ്റുകളെത്രയോ ചെയ്തവളാകിലും..
തള്ളല്ലേ തളര്‍ന്നൊരു നാരിയെ നീ!"  


ലോകപാലകനന്നേരം
മന്ദസ്മിതവും തൂകിനാന്‍!
വാരിദശ്രേഷ്ടന്‍ വര്‍ഷസുന്ദരീ-
സമേതനായി  കേളിയാടുന്നൊരു നേരം,
നാണത്താല്‍ യാമിനി പൂത്തനേരം,
ബാലികാഭാവമാ  രോഹിണി പൂണ്ടനേരം ,
പെറ്റാളാ ദേവകി കോടക്കാറൊളി‍വര്‍ണ്ണനെ!
  
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ! 
---------------------------------------

No comments:

Post a Comment