****************************
മരണമേ..
ഘോരം നിന്‍ ചെയ്തികള്‍ !
വാസം നിന്‍ ഗേഹമെങ്കിലും
മര്യാദകള്‍ അരുതോ നിനക്കെന്നും?
ജനനത്തിന്‍ നേരത് കാണ്മതുമില്ലയോ നീ!
കളിപ്പിച്ചേക്കാമവള്‍ ചിലനേരമെങ്കിലും,
നിനയ്ക്കാതൊരതിത്ഥി ആവില്ലൊരിക്കലും!
പാരിലോ.. ആനന്ദം അവളെത്തുകില്‍ .
നീയോ....!
വൃഥാ ശാപമല്ലേ നേടുവതും!
മതിമാന്മ്മാരുടെ പരമപദം നീ
പക്ഷേ, നീയാമാനന്ദം ആരരിവൂ!
ആരിച്ഛിപ്പൂ ആ നിര്‍വാണവും!
പാഴ്മനസ്സെ...
കാട് കേറാതെ വൃഥാ...!
കുടിയിറക്കപ്പെടുമൊരുനാള്‍ ഞാനാം ദേഹിയും
പുതുദേഹമൊന്നില്‍ കുടിയേറിടാ,മപ്പോള്‍ ..
പുല്‍കാം ആസ്വാദ്യമാമാ ശൈശവവും!
എങ്കിലും ചോദ്യമൊന്നാല്‍
വെമ്പുന്നെന്‍ ഉള്ളം...
ഏകീടുമോ മുജ്ജന്മ സ്മൃതികള്‍
മര്‍ത്യരാശിക്കെന്നും പരംപൊരുളേ..?
ഗതപാപ പശ്ചാത്താപമേറ്റിയും
വരുംകാല തനിയാവര്‍ത്തനമൊഴിച്ചും
നൂനം പുണ്യമാക്കുമത് പുനര്‍ജന്മമെങ്കില്‍
ഈ ദേഹമെടുക്കു,മവളും ധന്യ ധന്യ!

No comments:
Post a Comment