വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

Welcome to all, those who loves literatures both Malayalam and English. Healthy appreciations and criticisms are highly appreciated. I believe that's the only way to improve a writer.

I never proclaim that I'm a best writer. Your valuable words are only my inspiration and instigation!

Hopefully....

വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

The above said is my own quote!
This is my own assessment about me.
To this hurtful world,
My hurt heart is
My success and foil!!
But I love it!
Have the best to all!
My sincere wishes....

Sunday, January 9, 2011

പാഴ്ക്കുറ്റി

********************
ഏകനായി അന്നംബരത്തെ നോക്കി
നില്‍ക്കും കാലം..
വന്നാനൊരു ബാലകന്‍ പശി പൊറാതെ..
ആവോളം ചൊരിഞ്ഞു ഞാനെന്‍
തേനൂറും നല്‍പഴങ്ങള്‍ ..
കൃതാര്‍ത്ഥനായവന്‍ വിടചൊല്ലിയനേരം
മാനംമുട്ടിയെന്‍ നിര്‍വൃതിയും! 


പിന്നെയും വന്നാനവന്‍ തോഴനായി ഞാനും.
ഊഞ്ഞാലാട്ടിയെന്‍ ശാഖകള്‍ അവനെ,   
ആനന്ദതരളിതമായി ആ സായാഹ്നങ്ങളും 
അര്‍ത്ഥമായെന്നേകാന്തജന്മവും! 


പൊടുന്നനെ കണ്ടീല അവനെ..!
തപിച്ചെന്‍ മാനസം.. ആധിയാലെ..


കൊഴിഞ്ഞൂ സംവത്സരങ്ങള്‍ അവനില്ലാതെ.. 
പെട്ടെന്നൊരുനാള്‍‍ അവനെത്തി!
ആനന്ദാശ്രുവില്‍ അന്ധനായി ഞാനും ..
"എങ്ങായിരുന്നെന്‍ കുഞ്ഞേ.."
ചില്ലകള്‍ താഴ്ത്തി ഞാന്‍ ഊഞ്ഞാലാട്ടുവാന്‍
ചൊന്നാനവന്‍ 
"ഇപ്പോള്‍ നേരമില്ലതന്നെ..
പാര്‍പ്പിടം ഒന്നിനായി വലയുന്നു ഞാന്‍"


"എടുക്കാമെന്‍ ചില്ലകള്‍ " 
എന്നോതി ഞാനും! 
ഹര്‍ഷബാഷ്പത്തിലെന്നെ പുണര്‍ന്നു..
പോയാനവന്‍ ചില്ലകളുമായി.
ആത്മഹര്‍ഷത്തില്‍ ഞാനുമൊന്നുലഞ്ഞു!  


കണ്ടീല പിന്നെയും പല നാളുകള്‍
അവനെയും നിനച്ചു ഞാനിരുന്നു..


അന്നൊരുനാള്‍ അവനെത്തി 
കൃശഗാത്രനായി!
ആധിയാലുരുകി ഞാന്‍..
കേട്ടാനവന്‍തന്‍ ദു:ഖഹേതു! 
"ഞാനിതാ വലയുന്നു ദാരിദ്യത്താലെ..
വഴിക്കണ്ണുമായി ഒരുകുടുംബമങ്ങുണ്ട്..
ഈ മാന്ദ്യമെന്നെ കരയിക്കുന്നു.."
"ഞാനിങ്ങിരിക്കെ നീ ദുഖിപ്പതെന്തിനായി..
എടുത്തിടൂ എന്റെയീ തടി" എന്ന് ഞാന്‍! 
 ആമോദമോടെയെന്നെയും ചുംബിച്ച്  .. 
സത്വരം ഗമിച്ചാനവനെന്റെയീ തടിയുമായി! 


കാക്കാതെ കാലചക്രവും  തിരിഞ്ഞു... 
വീണ്ടുമൊരുനാള്‍ അവനെത്തി..
അവശനായി ക്ഷീണഗാത്രനായി..
ചൊന്നാനവന്‍ 
"ആരുമില്ലെന്നെനിയ്ക്ക്
ഏകുമോ സാന്ത്വനം നീയിന്നു..?"
ഇടറിയിരുന്നവന്‍തന്‍ സ്വരം..
പതറിയിരുന്നാ മുഖം..
ഏറും വേദനയാല്‍ വെമ്പി ഞാന്‍
"ഇല്ലെനിയ്ക്കു ശാഖയിന്നു
ഊഞ്ഞാലാട്ടുവാന്‍.. 
ഇല്ലെനിയ്ക്കു പഴമിന്നു നിന്‍ വിശപ്പകറ്റാന്‍.. 
തടിയുമില്ലല്ലോ തണലേകുവാന്‍..
ചെയ്‌വതെന്തു ഞാനുണ്ണീ
നിനക്കിന്നു ആനന്ദമേകുവാന്‍!!"


"അച്ഛാ.." എന്ന് പേര്‍ത്തുംകൊണ്ട്
പൊട്ടിക്കരഞ്ഞാനെന്റെയീ- 
പാഴ്ക്കുറ്റിയില്‍ കെട്ടിപ്പിടിച്ചവന്‍
കോരിത്തരിച്ചു ഞാനാ വിളിയിലെങ്കിലും..
ഈ രോദനം....അരുതേ ഉണ്ണീ..
ഹാ.. താങ്ങുവാന്‍ വയ്യെനിയ്ക്ക്..
ഈ അച്ഛന്‍തന്‍ മനം നീ അറിഞ്ഞുവെങ്കില്‍ ....
മൂകം വിതുമ്പി ഞാന്‍ സാന്ത്വനമറിയാതെ...!!
---------------------------------------------------
(കടപ്പാട്: ഒരു ഇമെയില്‍ )

No comments:

Post a Comment