വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

Welcome to all, those who loves literatures both Malayalam and English. Healthy appreciations and criticisms are highly appreciated. I believe that's the only way to improve a writer.

I never proclaim that I'm a best writer. Your valuable words are only my inspiration and instigation!

Hopefully....

വ്രണിത ലോകത്തില്‍ വേദനിയ്ക്കുന്നൊരു ഹൃദയമാണെന്‍ വിജയം! അതു തന്നെ പരാജയവും!!

The above said is my own quote!
This is my own assessment about me.
To this hurtful world,
My hurt heart is
My success and foil!!
But I love it!
Have the best to all!
My sincere wishes....

Sunday, January 9, 2011

ത്രിരാസുസാംദേമോപാകസീ

*************************************
രക്ഷോനാരികള്‍ക്കിടയിലും ത്രിജടേ...
രാമപത്നിയ്ക്ക്, രാക്ഷസി നീയേകിയ  
കരുണാരസം, കല്‍പ്പാന്തകാലത്തോളം 
കവയ്ക്കുവതോ കല്യാണശീലകളും!


ശൃംഗോത്തുംഗമാം ഭാവലാസ്യമാ ശൃംഗാരം.. 
രാഗവിലോലം രാധാകൃഷ്ണസമന്വിതം, 
ആത്മസ്വരൂപനാം ആത്മസമര്‍പ്പണവും, 
മുപ്പാരിനുംമുദ്രയാ ഗോകുലരാധയും!   


വൃദ്ധനാമൊരന്ധതാപസന്‍,ച്യവനനെന്നു കീര്‍ത്തിമാന്‍ 
അന്നശ്വനീദേവകളൊത്തൊരുപൊയ്കയില്‍ പൂണ്ടനേരം,
രണ്ടാംപൂവമ്പനായികണ്ടു, നീ തൂകിയോരത്യാശ്ചര്യം
രസരമണീയം സുകന്യേ... മടവാര്‍കുലരത്നമേ!


കേട്ടീലയോ പുകളെഴും 
സാവിത്രിതന്‍ സംയമനപ്രഭാവം!
അമ്പരന്നന്നന്ധകനും- 
സുവ്രതയവള്‍തന്‍ ജ്ഞാനതൃഷ്ണയില്‍ !
ചിരായുസ്സന്നേരം നേടിക്കൊടുത്താ- 
അല്പായുസ്സാം സ്വകാന്തനും!
എങ്ങുണ്ടിത്രസൌമ്യം, ശാന്തരസം 
ഹാ ഹാ സാവിത്രീ, കീര്‍ത്തനീയം!


ആരുമേ വാഴ്ത്തിടും അനുപമം നിന്നാത്മവീര്യം
ഗാംഗേയനാശത്തിനായാ നാരീദേഹത്യാഗവും,
ശിഖണ്ടിയായി പിന്നഗ്നിയില്‍ പിറവികൊണ്ടതും,
വര്‍ണ്ണിപ്പതെങ്ങനെയംബേ.. ആ വീര്യമക്ഷരങ്ങളാല്‍ !


കാരാഗൃഹത്തില്‍ താന്‍പെറ്റ മക്കളാറും കരഞ്ഞനേരം,
'ക്ഷിപ്രമണയുമോ, വധിക്കുമോ  മല്‍സുതനെ.. ആ കംസന്‍! ? '
ഇത്തരം ഭയത്താല്‍ കത്തിയെരിഞ്ഞൊരമ്മതന്‍ ചിത്തത്തെ, 
ദേവകീ.. ദേഹിയെത്ര പിറന്നാലും ഹനിയ്ക്കസാധ്യമോ! 


ധിംതരികിടതോം.. 
നിതംബിനിതന്‍ കൊഞ്ചിയാട്ടത്തില്‍ ,     
കേളികേട്ടൊരു- 
ഭസ്മാസുരനോ.. ഭസ്മമായിപ്പോയി!  
അമൃതകുംഭമോ... 
തുലച്ചില്ലേ.., ആ ദേവവൈരികളും! 
ഹഹ, മോഹിനീ..
കാണ്മതെങ്ങനെ ഹാസ്യം കേമമിതിലും! 


അഹോ..! ചൊല്‍വതെങ്ങനെ പാഞ്ചാലീ, തവ ബീഭത്സഭാവം,
തീണ്ടാര്‍ന്ന നിന്നെയാ നിറസഭാങ്കണത്തില്‍ വലിച്ചിഴച്ചപ്പോള്‍ !
സ്ത്രീയെന്നു മാനിച്ചില്ലാരുമേ  വാവിട്ടന്നു  കേണോരാ നിന്നെ!
ഹാ ദൈവമേ..ഏകീടൊല്ലേ ഇനിയീദുര്‍വിധി മങ്കമാര്‍ക്കെന്നുമേ!  


ക്രോധം.. ഉലകമെരിച്ചിടും ഭാവപ്രഭാവം
ഇന്ദ്രനീലച്ചിലമ്പും, കണ്ണകിതന്‍ രൌദ്രവും,
അന്നു ചാമ്പലാക്കിയോരാ മധുരാപുരിയും..
ഹന്ത...! മറക്കുവതെളുതാമോ തത്ച്ചരിതം ! 


മര്‍ത്യശാപമാം ദു:ഖമേതുമെത്രയോ തീവ്രമെന്നാകിലും, 
ലങ്കാപുരിയില്‍ , ശി൦ശികാമരച്ചുവട്ടില്‍ കൌമാരംകരിച്ച, 
പതി ശങ്കചെയ്തൊരാ വൈദേഹിതന്‍ വ്യഥയേറ്റം കഠിനം!  
കട്ടായം.. ഇല്ലിതിന്‍മീതൊരുദു:ഖമൊരുപതിവ്രതയ്ക്ക്!
----------------------------------------------------------------------
കവിതയിലേക്കൊരെത്തിനോട്ടം:   
ഒമ്പത് രസങ്ങളാണല്ലോ മുഖ്യമെന്നു പറയപ്പെടുന്നത് .  അതിനെ നവഭാവമായിക്കണ്ട് പത്താമത്തെ ഭാവമായി ദു:ഖം ചേര്‍ത്തു. അങ്ങനെയുള്ള ആ പത്തുഭാവങ്ങള്‍ അതിന്റെ പാരമ്യതിയിലെത്തിച്ച  പുരാണഇതിഹാസ കഥകളിലെ പത്തു സ്ത്രീരത്നങ്ങളിലൂടെ കവിത വികസിക്കുന്നു. ആ പത്തു നാരീരത്നങ്ങളുടെ പേരിന്റെ ആദ്യാക്ഷരം വെച്ചാണ് കവിതയുടെ ശീര്‍ഷകം.

ത്രിജട: ലങ്കാപുരിയില്‍ സീതയെ സഹായിച്ച രാക്ഷസി (രക്ഷോനാരി) .
രാധ: അമ്പാടിയിലെ കാമിനി രാധ. 
സുകന്യ: കണ്ണ്കാണാത്ത മുനിയെ വരിച്ച രാജകുമാരി.
സാവിത്രി: സത്യവാന്‍സാവിത്രീ കഥയിലെ സാവിത്രീ രാജകുമാരി.  
അംബ: മഹാഭാരതത്തില്‍ ശിഖണ്ടിയായി പുനര്‍ജനിച്ച രാജകുമാരി.
ദേവകി: കൃഷ്ണന് ജന്മം നല്‍കിയ രാജകുമാരി.
മോഹിനി: ഭസ്മാസുരന്‍ ന്ന ഭീകരനായ അസുരനെ നിഗ്രഹിക്കാന്‍ ഉണ്ടായ മഹാവിഷ്ണൂന്റെ അപ്സരസ്ത്രീ രൂപം.
ദ്രൌപദി: മഹാഭാരതത്തിലെ നായികയായ രാജകുമാരി 
കണ്ണകി: കലിയുഗത്തിലെ ഒരു സാധാരണ വീട്ടമ്മ.  
സീത: ത്രേതായുഗത്തിന്റെ ദു:ഖനായികയായ രാജകുമാരി.

No comments:

Post a Comment