********************************
നീലനിലാവിലെ നക്ഷത്രമോ നീര്‍മാതളത്തിന്‍ കനിയോ നീ,
നിറകതിരോ നിലവിളക്കോ നീലക്കടലിന്റെ നീര്‍മുത്തോ!
വാവോ വാവോ വാവാവോ വാവേ വാവേ വാവാവോ
പീലിക്കണ്ണുകള്‍ ചിമ്മി മെല്ലെ പാലൊളി അമ്പിളീ നീയുറങ്ങു
രാരീരം പാടിക്കൊണ്ടമ്മയിരിപ്പൂ പൊന്നിന്‍കുടമേ ഉറങ്ങുറങ്ങു
അച്ഛനുമ്മയ്ക്കും അമ്പോറ്റിയായിവന്ന അമ്പുജനയനാ ഇനിയുറങ്ങു
നാളത്തെ സൂര്യനെക്കാളുമുണര്‍വാകാന്‍ ഓമനക്കുഞ്ഞേ നീയുറങ്ങു
വാവോ വാവോ വാവാവോ വാവേ വാവേ വാവാവോ
അക്ഷരമഗ്നിയായി കാണേണം നീ, മൊഴികള്‍ മധുരമോതേണം
മുറമായി മാറ്റണം നിന്നുള്ളമെന്നും, ഏറ്റം എളിമയും ചേരേണം
കുസൃതിക്കുടുക്കേ.. നീ വളരുമ്പോള്‍ നാടിനും ഓമന ആവേണം
സ്നേഹത്തെ ആയുധമാക്കേണം നീ, ക്ഷമയേ ശക്തിയായി തീര്‍ക്കേണം
ക്ഷമയേ ശക്തിയായി തീര്‍ക്കേണം
വാവോ വാവോ വാവാവോ വാവേ വാവേ വാവാവോ
താരാട്ട് ഞാനിങ്ങു പാടിത്തളരുമ്പോ ചന്ദനത്തൊട്ടിലെ ഈണമേകൂ
ചാഞ്ചക്കം മൂളി ചെരിഞ്ചക്കം മൂളി എന്നോമല്‍മുത്തിനെ നീയുറക്കേണം
ചെന്തൊണ്ടിവായതാ കോട്ടുന്നു കണ്മണി നിദ്രാദേവിയും ഇങ്ങണഞ്ഞു
കണ്ണനാമുണ്ണി നിദ്രപുല്‍കുമ്പോള്‍ മാമഴയെ നീ ഒച്ചവെയ്ക്കല്ലേ
മാമഴയെ നീ ഒച്ചവെയ്ക്കല്ലേ
വാവോ വാവോ വാവാവോ വാവേ വാവേ വാവാവോ
ആലാപനം കേള്‍ക്കാം ഇവിടെ.. Click here for hearing..!

No comments:
Post a Comment