******************************************
പൂത്തുലഞ്ഞകൊന്നമരമേ.. കണ്ണനെ കാത്തിരിപ്പാണോ..
നീയിന്നു..
കാര്‍വര്‍ണ്ണനെ കാത്തിരിപ്പാണോ!
കണ്ണനായി നേദിച്ച പുണ്യവൃക്ഷമേ..
നിന്‍സുമം...
കണി കണ്ടുവെന്നാല്‍ മോക്ഷം!
മീനലോചനന്‍തന്നുടെ വാമഭാഗത്തിന്‍ പ്രേയസി,
സുകൃതമാകും മാതൃജന്മം തപസ്സിനാലല്ലോ നേടി നീ..!
നിന്‍ചരിതം ഓതുമെന്നുടെ രോമഹര്‍ഷമിന്നേറ്റവും..
ഇമ്പമേറും അച്ചരിതം കേട്ടിടുമ്പോള്‍ കമ്പവും..
മറന്നുപോകയില്ലാരുമേ നിശ്ചയമീ ഗാഥയും!
അമ്പിളിക്കലയത് തെളിയാത്തൊരു നാളില്‍ ,
താരാഗണങ്ങള്‍ മിഴിചിമ്മിയ രാവില്‍ ,
കളിയായി അമ്പാടിയിലാ കണ്ണനെറിഞ്ഞ
ഗോപനാരികള്‍തന്‍ ദിവ്യാഭരണങ്ങള്‍
ഭക്തയാമൊരു വന്ധ്യവൃക്ഷത്തില്‍ പതിച്ചതും,
നീര്‍മിഴികളാല്‍ അവളതിനെ വാരിപ്പുണര്‍ന്നതും,
ദിവ്യപീതാംബര വര്‍ണ്ണമുള്‍ക്കൊണ്ട-
കൊഞ്ചിച്ചിരിക്കുന്ന കൊന്നമലരുകള്‍ക്ക്
അവള്‍ മാതാവായതും മറക്കുവതെങ്ങനെ!
പൂത്തുലഞ്ഞകൊന്നമരമേ..
കണ്ണനെ കാത്തിരിപ്പാണോ..
നീയിന്നു ..
കാര്‍വര്‍ണ്ണനെ കാത്തിരിപ്പാണോ!
--------------------------------------------

No comments:
Post a Comment