*****************************
കാളിന്ദി.. കന്തര്‍പ്പസമനാം
കണ്ണന്റെ കളിത്തോഴി!
കളകളം ചൊല്ലി..
കണ്ണനെ കാമിച്ചവള്‍ !
കാല്‍ത്തളക്കൊഞ്ചലാല്‍ ..
കണ്ണനെ രസിപ്പിച്ചവള്‍ !
കറ്റക്കാര്‍വേണി രാധയെക്കണ്ടു
കല്ലോലിനിയായിത്തീര്‍ന്നവള്‍ !
വിരഹിണി രാധയ്ക്കു
തുണയായവളവള്‍ !
രാധതന്‍ അശ്രുവില്‍
തന്നശ്രു ഒഴുക്കിയവളവള്‍ !
കാമാര്‍ത്തി വിഘ്നത്തില്‍ -
ക്രുദ്ധനാം കാളിയന്‍തന്‍ ..
വിഷബാണം ഏറ്റവളവള്‍ !
രക്ഷകനായി രമണീയാങ്കന്‍
ചാരത്തണഞ്ഞ നേരം,
മാതൃഭാവത്തിലവനു
ജീവശ്വാസം നല്‍കിയവളുമളവള്‍ !
പക്ഷെ..
മാനം രക്ഷിച്ച മാധവന്‍
മനസ്സെന്തേ കണ്ടതില്ല!
എങ്കിലും കണ്ണാ..
നീയറിഞ്ഞില്ലേ
മൂകമൊഴുകുന്നവളിന്നും
പരിഭവം തെല്ലുമില്ലാതെ
നിന്‍പദനിസ്വനം ഓര്‍ത്തുമോര്‍ത്തു!
നരസഖേ.. നീയൊഴിഞ്ഞാരറിവൂ
നാരിതന്‍മാനസം!
------------------------------
(കാളിന്ദി. ആത്മാര്‍ത്ഥഭക്തികൊണ്ട് കണ്ണന്റെ 16108 ഭാര്യമാരില്‍ ഒരുവളാവാന്‍ ഭാഗ്യം സിദ്ധിച്ചവള്‍ . )

No comments:
Post a Comment