അച്ഛമ്മേ....
മാലേയക്കുളിരിന്‍
മാലേയക്കുളിരിന്‍
ഗൃഹാതുരത്വമായെന്നിലലിഞ്ഞ
ആ ദിവ്യസാന്നിധ്യം
മറക്കുവതെങ്ങനെ ഞാന്‍!
ശിവശക്തിയായി
കണ്ടേന്‍ .. തൂവെള്ള ചമ്പകപൂവിന്‍
നിറം തോല്‍ക്കും തവ ചിറ്റാടയെ!
കേട്ടേന്‍ .. വീര്യം തുളുമ്പുമാ കഥകളും!
കൊണ്ടേന്‍ .. ഉള്ളത്തിലെന്നും
തവ പതിപാരായണ ഭക്തിയും!!
ശിവശക്തിയായി
കാന്തനെ തുണച്ച മഹിളാരത്നമേ..
മണ്‍മറഞ്ഞെന്നാകിലും....
മറക്കുവതെളുതോ തവ പതീവ്രതം!!
മണ്ണായിമാറിയ മാരനായി,
കുന്നും കാടും താണ്ടി കണ്ടെടുത്തോരാ
വാസനാകുസുമങ്ങളാല്‍
നീ ദിനവുമര്‍ച്ചിച്ച മാല്യം,
നവരത്നമാല്യത്തെ
വെല്ലുമെന്നത്, സന്ദേഹമുണ്ടാമോ
ലവലേശലേശ,മൊരു ശിലയ്ക്ക്പോലും!!
ലവലേശലേശ,മൊരു ശിലയ്ക്ക്പോലും!!
നൈമിശഗേഹത്തിലെത്തിയ നാടോടിക്കാറ്റും പാടിപ്പുകളേറ്റിയ,
ആ.. ഭര്‍തൃഭക്തിയി,ലനസൂയദേവിയും
അസൂയപ്പെട്ടെന്നാകില്‍
അതിശയോക്തിയുണ്ടാമോ അതിലല്‍പവും!!
ഹന്ത.. തൃണസമാനനാമീ ഞാന്‍
എന്തോതുവാനാ പ്രാഭവം!
എന്തോതുവാനാ പ്രാഭവം!
പാതിനിറഞ്ഞ വാസനക്കുഴമ്പുകളും..
രാമച്ചഗന്ധിയാം പൊന്‍വിശറിയും..
ദിനം സാഷ്ടാംഗപ്രണാമപുണ്യത്താല ,-
ഹങ്കാരമേറിയ പാദരക്ഷകളും..
കണ്ണിന്നാടയായിക്കളിച്ച്,
കൊതിതീരാത്ത കണ്ണടയും..
വെള്ളിവെയ്ക്കാത്ത കുന്തളത്തില്‍
കള്ളിയായൊളിച്ച കേശക്കൊളുത്തു കളും..
കൂരിരുട്ടിലിങ്ങിരിപ്പൂ കഥയറിയാതെ!
നശിക്കില്ലാ തവ നിനവുകള്‍ ..
ചോരില്ലാ തവ ചൈതന്യം..
കാണുവതല്ലെനി നിലാവുതിര്‍ക്കുമാ
വദനചേതന...
നേടുവതല്ലെനി തവ സത്വസാമീപ്യം..
എങ്കിലും സ്നേഹമൂര്‍ത്തേ..
സ്വീകരിച്ചീടേണമേ...
ബാഷ്പാഞ്ചലിയിലാഴ്ന്നൊരെന്‍
ആത്മ പ്രണാമം!
-----------------------------------
അനസൂയാദേവി - പാതിവ്രത്യത്തിന്റെ മകുടോദാഹരണം
അനസൂയാദേവി - പാതിവ്രത്യത്തിന്റെ മകുടോദാഹരണം
(Maathrubhoomi)
(Kerala Koumudi)



etta...great............
ReplyDelete